ഒരു പ്രശ്‌നം ഉന്നയിക്കുമ്പോള്‍ അശ്ലീലം പറയുന്നത് തരംതാണ പ്രവര്‍ത്തി: ഇന്‍ഡ്യ ഇപ്പോഴും ഒരു ജനാധിപത്യ റിപബ്ലിക് ആണെന്ന് പൃഥ്വിരാജിനെ പിന്തുണച്ച് അനൂപ് മേനോന്‍

 



കൊച്ചി: (www.kvartha.com 27.05.2021) ലക്ഷദ്വീപിലെ ജനതയെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ അനൂപ് മേനോന്‍. സൈബര്‍ ആക്രമണത്തിന് മറുപടി ഇട്ടുകൊണ്ടാണ് അനൂപ് മേനോന്‍ ഫോസ്ബുകിലൂടെ പിന്തുണ അറിയിച്ചത്. 

ഉന്നയിച്ച പ്രശ്‌നത്തിനുള്ള മറുപടി തരംതാണ പ്രയോഗങ്ങളും അശ്ലീലവുമല്ലെന്ന് അനൂപ് കുറിക്കുന്നു.  അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപബ്ലിക് ആണെന്നും ഗുണകരവും ഫലപ്രദവുമായ വാദമുഖങ്ങള്‍ ഉന്നയിക്കണമെന്നും താരം പറയുന്നു.

ഒരു പ്രശ്‌നം ഉന്നയിക്കുമ്പോള്‍ അശ്ലീലം പറയുന്നത് തരംതാണ പ്രവര്‍ത്തി: ഇന്‍ഡ്യ ഇപ്പോഴും ഒരു ജനാധിപത്യ റിപബ്ലിക് ആണെന്ന് പൃഥ്വിരാജിനെ പിന്തുണച്ച് അനൂപ് മേനോന്‍


അനൂപ് മേനോന്റെ ഫേസ്ബുക് പോസ്റ്റ്; 

ഉന്നയിച്ച ആശങ്കയ്ക്കോ പ്രശ്‌നത്തിനോ ഉള്ള മറുപടി, ഒരു മനുഷ്യനെ ഇറക്കിവിടാന്‍ ഉപയോഗിക്കുന്ന അശ്ലീലവും നിരര്‍ത്ഥകപദങ്ങളും പറഞ്ഞ് താരംതാണുകൊണ്ടാകരുത്. ഗുണകരവും ഫലപ്രദവുമായ വാദമുഖങ്ങള്‍ ഉന്നയിക്കണം. അങ്ങനെയാണ് ജനാധിപത്യം ഇത്രകാലം ഇവിടെ നടപ്പിലായത്. ഞങ്ങള്‍ക്ക് അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപബ്ലിക് ആണ്. 

ലക്ഷദ്വീപിലെ ജനതയെ പിന്തുണച്ചതിന്റെ പേരില്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നടന്മാരായ അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്  സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പടേലിന്റെ പുതിയ നിയമപരിഷ്‌കാരങ്ങള്‍ക്ക് എതിരെയുള്ള പ്രധിഷേധത്തില്‍ ആദ്യം പിന്തുണയര്‍പിച്ചവരില്‍ ഒരാളാണ് പൃഥ്വി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്.

Keywords:  News, Kerala, State, Kochi, Entertainment, Cinema, Actor, Criticism, Prithvi Raj, Anoop Menon, Lakshadweep, Social Media, Anoop Menon with a Facebook post in support of Prithviraj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia