നിങ്ങളുടെ ആഡംബര ഭോജനം പ്രദര്‍ശിപ്പിക്കുന്നത് പട്ടിണി കിടക്കുന്നവന് മുന്‍പിലാണ്; കോവിഡിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വിനോദയാത്ര പോയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരങ്ങള്‍ക്കെതിരെ നടന്‍ അന്നു കപൂര്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 23.05.2021) കോവിഡിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വിനോദയാത്രപോയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരങ്ങള്‍ക്കെതിരേ നടന്‍ അന്നു കപൂര്‍ രംഗത്ത്. ഭക്ഷണം കഴിക്കാന്‍ ഗതിയില്ലാത്തവര്‍ക്ക് മുന്നിലാണ് ഈ പ്രകടനമെന്ന് മറക്കരുതെന്നാണ് അന്നു കപൂര്‍ പറയുന്നത്. ഹോളിവുഡ് ഹാംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വിമര്‍ശനം.
Aster_MIMS

നിങ്ങളുടെ ആഡംബര ഭോജനം പ്രദര്‍ശിപ്പിക്കുന്നത് പട്ടിണി കിടക്കുന്നവന് മുന്‍പിലാണ്; കോവിഡിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വിനോദയാത്ര പോയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരങ്ങള്‍ക്കെതിരെ നടന്‍ അന്നു കപൂര്‍

'നിങ്ങള്‍ക്ക് പണമുണ്ടെങ്കില്‍, സൗകര്യമുണ്ടെങ്കില്‍ വിനോദയാത്രയ്ക്ക് പോകാം, പോകാതിരിക്കാം. ആരും അതിന് തടസമല്ല. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയാകരുത്. നിങ്ങളുടെ ആഡംബര ഭോജനം പ്രദര്‍ശിപ്പിക്കുന്നത് പട്ടിണിക്കിടക്കുന്നവന് മുന്‍പിലാണ്. അങ്ങനെ ചെയ്യരുത്'- അന്നു കപൂര്‍ പറഞ്ഞു.

നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും സമാനമായ വിമര്‍ശനം ഉന്നയിച്ച് നേരത്തേ രംഗത്ത് വന്നിരുന്നു. രാജ്യമൊന്നടങ്കം കടുത്ത പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ചിലര്‍ ഒന്നും അറിയാത്തത് പോലെ ദന്തഗോപുരങ്ങളില്‍ ജീവിക്കുകയാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. വിനോദയാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച ഏതാനും ബോളിവുഡ് താരങ്ങള്‍ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Keywords:  Annu Kapoor takes a dig at celebrities' vacation pictures; compares them to 'eating lavish meal in front of people who are starving', Mumbai, News, Cinema, Bollywood, Actor, Criticism, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia