അണ്ണാത്തെ സംഗീത സംവിധായകന്‍ ഡി ഇമ്മനും മോണികയും വിവാഹമോചിതരായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 30.12.2021) സംഗീത സംവിധായകന്‍ ഡി ഇമ്മനും കംപൂടെര്‍ എന്‍ജിനീയറായ മോണികയും വിവാഹമോചിതരായി. ഇമ്മന്‍ തന്നെയാണ് വിവാഹമോചിതരായ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരസ്പര സമ്മതപ്രകാരമായിരുന്നു വിവാഹമോചനം. 2008 ലായിരുന്നു ഇമ്മനും മോണികയും തമ്മിലുള്ള വിവാഹം. ഈ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുണ്ട്. രജനീകാന്തിന്റെ അണ്ണാത്തെ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഇമ്മന്‍ ആണ്. ഇതിലെ പാട്ടുകള്‍ ഏറെ ഹിറ്റായിരുന്നു.
Aster mims 04/11/2022


അണ്ണാത്തെ സംഗീത സംവിധായകന്‍ ഡി ഇമ്മനും മോണികയും വിവാഹമോചിതരായി

തന്നെ പിന്തുണയ്ക്കുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്നവരോട് നന്ദി പറഞ്ഞാണ് ഇമ്മന്റെ കുറിപ്പ് തുടങ്ങുന്നത്.

നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി. ജീവിതം ഞങ്ങളെ വ്യത്യസ്ത വഴിയിലേക്കെത്തിച്ചിരിക്കുകയാണ്. ഞാനും മോണിക റിചാര്‍ഡും 2020 നവംബര്‍ മുതല്‍ നിയമപരമായി വിവാഹമോചിതരായവരാണ്. ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണം. മുന്നോട്ട് പോവാന്‍ എല്ലാവരും ഞങ്ങളെ സഹായിക്കണം- ഇമ്മന്‍ കുറിച്ചു.

Keywords:  Annaatthe composer D Imman formally announces his divorce from Monicka Richard after 13 years of marriage, Chennai, News, Music Director, Cinema, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia