തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ അണ്ണാത്തെ; സമാഹാരം റെകോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട്

 



ചെന്നൈ: (www.kvartha.com 17.11.2021) നീണ്ട ഇടവേളയ്ക്ക് ശേഷം തുറന്ന തീയേറ്ററുകളില്‍ സൂപെര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം അണ്ണാത്തെ വന്‍ സ്വീകാര്യതയോടെ മുന്നേറുകയാണ്. സിരുതൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ് എന്നിവരാണ് നായികമാര്‍. രജനിയുടെ പഴയ നായികമാരായ മീന, ഖുശ്ബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ഇപ്പോഴിതാ, പുറത്തിറങ്ങിയതിന് 13-ാം ദിവസം അണ്ണാത്തെ ബോക്സ് ഓഫീസ് സമാഹാരം 225 കോടിയിലെത്തിയതായി ട്രേഡ് അനലിസ്റ്റ് മനോബാല വിജയരാഘവന്‍ ട്വീറ്റ് ചെയ്തു. ആദ്യദിനം 70 കോടി സമാഹാരമാണ്
ചിത്രം നേടിയത്. രണ്ട് ദിവസംകൊണ്ട് 112 കോടി രൂപയും ചിത്രം നേടിയിരുന്നു. ഇതോടെ 2021ല്‍ ഏറ്റവും വേഗത്തില്‍ സമാഹാരം റെകോഡുകള്‍ ഭേദിച്ച ചിത്രമായി അണ്ണാത്തെ മാറി. നവംബര്‍ നാലിനാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയത്. 

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ അണ്ണാത്തെ; സമാഹാരം റെകോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട്


കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്റര്‍ തുറന്നപ്പോള്‍ ആദ്യം റിലീസായ ബിഗ് ബജറ്റ് ചിത്രമാണ് അണ്ണാത്തെ. വലിയ ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒ ടി ടിയില്‍ റിലീസ് ചെയ്യാതെ തിയേറ്റര്‍ റിലീസിന് തെരഞ്ഞെടുക്കുകയായിരുന്നു. 

രജനി ആരാധകരെ ത്രസിപ്പിക്കുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജനികാന്തും കീര്‍ത്തിയും സഹോദരിസഹോദരന്‍മാരായി അഭിനയിക്കുന്ന ചിത്രം കാണാന്‍ കുടുംബപ്രേക്ഷകരാണ് കൂടുതലും തിയേറ്ററുകളിലെത്തുന്നത്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Keywords:  News, National, India, Chennai, Entertainment, Theater, Cinema, Technology, Business, Finance, Annaatthe box office collection Day 13: Rajinikanth-starrer crosses Rs 225 crore-mark
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia