'അദ്ദേഹം എനിക്ക് വേണ്ടി പാടുന്ന അവസാന ഗാനമാണിതെന്ന് ഞാൻ സ്വപ്‍നത്തിൽ പോലും കരുതിയിരുന്നില്ല'; എസ് പി ബിയുടെ ഓർമയിൽ രജനികാന്ത്
Oct 5, 2021, 11:54 IST
ചെന്നൈ: (www.kvartha.com 05.10.2021) എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ഓർമയിൽ വികാരഭരിതനായി രജനികാന്ത്. രജനി ചിത്രമായ അണ്ണാത്തെയിലാണ് എസ് പി ബാലസുബ്രഹ്‍മണ്യം അവസാനമായി പാടിയത്.
ഈ ചിത്രത്തിലെ ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വളരെ പെട്ടെന്നു തന്നെ ഗാനം ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്തു. എന്നാൽ ഗാനം പുറത്തിറങ്ങിയപ്പോൾ വളരെ വൈകാരികമായിട്ടായിരുന്നു രജനികാന്ത് പ്രതികരിച്ചത്.
രജനികാന്ത് നായകനാകുന്ന മിക്ക ചിത്രങ്ങളിലും ഒരു ഗാനം എസ് പി ബാലസുബ്രഹ്‍മണ്യമായിരുന്നു പാടിയിരുന്നത്. എ ആര്‍ മുരുഗദോസിന്റെ ചിത്രമായ 'ദര്‍ബാറി'ലും രജനികാന്തിന് വേണ്ടി ഒരു ഗാനം എസ് പി ബാലസുബ്രഹ്‍മണ്യം ആലപിച്ചിരുന്നു.

രജനിയുടെ വാക്കുകൾ:
'45 വര്‍ഷമായി എന്റെ ശബ്‍ദമായിരുന്നു എസ്‍പിബി. അണ്ണാത്തെ എന്ന തന്റെ ചിത്രത്തില്‍ പാട്ടിന്റെ ചിത്രീകരണ വേളയിൽ അത് അദ്ദേഹം എനിക്ക് വേണ്ടി പാടുന്ന അവസാന ഗാനമാണിതെന്ന് ഞാൻ സ്വപ്‍നത്തിൽ പോലും കരുതിയിരുന്നില്ല. എസ്‍പിബി അദ്ദേഹത്തിന്റെ മധുര ശബ്‍ദത്തിലൂടെ എന്നന്നേയ്ക്കും ജീവിക്കും'.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ. മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.
Keywords: News, Chennai, National, India, Entertainment, Film, Cinema, Actor, Rajanikanth, Tamilnadu, Tamil, SP Balasubrahmanyam, Annaatthe Annaatthe song: Rajinikanth gets emotional remembering SP Balasubrahmanyam’s last song for him.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.