നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണും വിവാഹമോചിതരാകുന്നു

 


കൊച്ചി: (www.kvartha.com 29.01.2021) നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണും വിവാഹമോചിതരാകുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബകോടതിയില്‍ ജോമോന്‍ സമര്‍പിച്ചു. ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.

ഫെബ്രുവരി ഒമ്പതിനു കുടുംബകോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിനു നോടീസ് അയച്ചു. 2014ലായിരുന്നു ജോമോന്‍ ടി ജോണും ആന്‍ അഗസ്റ്റിനും വിവാഹിതരായത്. അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍. എല്‍സമ്മ എന്ന ആണ്‍ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ ആന്‍ അഗസ്റ്റിന് കഴിഞ്ഞു. വിവാഹ ശേഷം രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് ആന്‍ അഭിനയിച്ചത്. നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണും വിവാഹമോചിതരാകുന്നു

ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരില്‍ ഒരാളാണ് ജോമോന്‍ ടി ജോണ്‍. ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രഛായാഗ്രാഹകനായി ജോണ്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെല്ലാം ഒട്ടനവധി സിനിമകളില്‍ ജോമോന്‍ കാമറ ചലിപ്പിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രണ്‍വീര്‍ സിങ് ചിത്രത്തിലാണ് ജോമോന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

Keywords:  Ann Augustine Jomon T John Filed Divorce Petition, Kochi, News, Cinema, Actress, Court, Notice, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia