'മിണ്ടാതിരുന്നാല്‍ വെറും ഷമ്മിമാരായിപ്പോകും'; മൗനം പാലിക്കുന്നവരെ വിമര്‍ശിച്ച് സംവിധായിക അഞ്ജലി മേനോന്‍

 





കൊച്ചി: (www.kvartha.com 15.10.2020) ഇടവേള ബാബുവിന്റെ അധിക്ഷേപത്തില്‍ പ്രതികരിക്കാത്ത ചലച്ചിത്രമേഖലയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായികയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സി സിയിലെ അംഗവുമായ അഞ്ജലി മേനോന്‍. നമ്മള്‍ ഏത് ലിംഗത്തില്‍പ്പെട്ടവരാണെങ്കിലും അത്തരം വൃത്തികെട്ട ചൂഷണത്തെ എതിര്‍ക്കേണ്ടത് പ്രധാനമാണെന്ന് അഞ്ജലി വ്യക്തമാക്കുന്നു.

'മിണ്ടാതിരുന്നാല്‍ വെറും ഷമ്മിമാരായിപ്പോകും'; മൗനം പാലിക്കുന്നവരെ വിമര്‍ശിച്ച് സംവിധായിക അഞ്ജലി മേനോന്‍


ലൈംഗിക അതിക്രമത്തെ അതീജീവിച്ചയാള്‍ക്കെതിരെ നടത്തുന്ന അധിക്ഷേപത്തില്‍ സംഘടന 'അച്ചടക്ക നടപടിക്ക്' പോലും മുതിരാത്തത് എന്തുകൊണ്ടാണ് എന്നും അഞ്ജലി മേനോന്‍ ചോദിക്കുന്നു. എന്തുകൊണ്ടാണ് ഇത്തമൊരു സാഹചര്യത്തില്‍ പലരും മൗനം പാലിക്കുന്നതെന്നും നിശബ്ദരായിരിക്കുന്നവരും ദ്രോഹിക്കുന്നവരുടെ ഭാഗത്താണ് എന്ന് സംവിധായിക കുറിക്കുന്നു. 'നെയിംലസ് ആന്‍ഡ് ഷെയിംലസ്' എന്ന തലക്കെട്ടിലുള്ള ബ്ലോഗിലാണ് നടിക്കെതിരെ ഇടവേള ബാബു നടത്തിയ അധിക്ഷേപത്തില്‍ പ്രതികരിക്കാത്ത ചലച്ചിത്രമേഖലയെ അഞ്ജലി തന്റെ നിലപാട് വ്യക്തമാക്കുന്നത്. 

അഞ്ജലിയുടെ കുറിപ്പ്

സിനിമയില്‍ വനിതാ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഈ നിശബദ്ത അപകടകരമാണ്. ആണധികാരത്തിന്റെയും സത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാന്‍ നിങ്ങള്‍ മൗനം വെടിയണം.

അതിജീവിച്ചവളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് വേണ്ടിയാണ് ശബ്ദിക്കുന്നത്. നമ്മളില്‍ പലരെക്കാള്‍ ജീവനുണ്ടവള്‍ക്ക്. സമൂഹ മാധ്യമത്തില്‍ ഒരു പോസ്റ്റിടാനോ ഐക്യപ്പെടാനോ വേണ്ടിയല്ല ഈ പറയുന്നത്. തുല്യതക്ക് വേണ്ടിയുള്ള നിലപാടും ഇത്തരം സാഹചര്യങ്ങളിലുള്ള പ്രതികരണവുമാണ് ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ എല്ലാവരും വെറും ഷമ്മിമാരായിപ്പോകും.

Keywords: News, Kerala, Kochi, State, Cinema, Entertainment, Director, Film, WCC, Anjali Menon slams Idavela Babu and ask film fraternity to speak up against defaming actress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia