വന്‍ പ്രേക്ഷകശ്രദ്ധ നേടി ഭൂത പ്രേതങ്ങളെക്കുറിച്ചുള്ള നാടന്‍ മിത്തുകളിലൂന്നിയുള്ള അനിമേഷന്‍ ഹ്രസ്വചിത്രം 'കണ്ടിട്ടുണ്ട്'; ഹിന്ദി പതിപ്പ് പ്രകാശനം ചെയ്ത് മമ്മൂട്ടി
Mar 20, 2022, 17:38 IST
കൊച്ചി: (www.kvartha.com 20.03.2022) വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ഭൂത പ്രേതങ്ങളെക്കുറിച്ചുള്ള നാടന്‍ മിത്തുകളിലൂന്നിയുള്ള അനിമേഷന്‍ ഹ്രസ്വചിത്രം 'കണ്ടിട്ടുണ്ട്' ഹിന്ദി പതിപ്പ് പ്രകാശനം ചെയ്ത് മമ്മൂട്ടി. സുരേഷ് എറിയാട്ട് എന്ന പ്രമുഖ പരസ്യചിത്ര സംവിധായകന്റെ അച്ഛന്‍ പിഎന്‍കെ പണിക്കര്‍ മകനോട് പറഞ്ഞിരുന്ന കഥകളാണ് അനിമേഷന്‍ ഷോര്‍ടിന്റെ രൂപത്തിലേക്ക് എത്തിയത്.
അച്ഛന്‍ പിഎന്‍കെ പണിക്കരുടെയും സംവിധായിക അദിതി കൃഷ്ണദാസിന്റെയും സാന്നിധ്യത്തില്‍ മമ്മൂട്ടി ചിത്രം കാണുന്ന ഫോടോ പങ്കുവച്ചുകൊണ്ട് സുരേഷ് എറിയാട്ട് ആണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
നാല് മാസങ്ങള്‍ക്ക് മുന്‍പ് യുട്യൂബിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്റെ മലയാളം വേഗത്തില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു. ആസ്വാദകര്‍ക്ക് അസാധാരണ അനുഭവം പകര്‍ന്ന ചിത്രത്തിന് ഇതിനകം ആറ് ലക്ഷത്തിലധികം കാഴ്ചകളാണ് ഈ വീഡിയോയ്ക്ക് യുട്യൂബില്‍ ലഭിച്ചിട്ടുള്ളത്. ഒപ്പം 47,000ല്‍ ഏറെ ലൈകുകളും 3000ലധികം കമന്റുകളും ലഭിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും സുരേഷ് എറിയാട്ട് ആയിരുന്നു. സുരേഷിന്റെ പരസ്യക്കംപനിയായ എക്‌സോറസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.