റിലയന്‍സ് ഗ്രൂപ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ മകന്‍ അന്‍മോല്‍ അംബാനി വിവാഹിതനായി; വധു കൃഷ ഷാ
Feb 21, 2022, 17:26 IST
ന്യൂഡെല്‍ഹി: (www.kvartha.com 21.02.2022) റിലയന്‍സ് ഗ്രൂപ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെയും ടീന അംബാനിയുടെയും മൂത്ത പുത്രന്‍ അന്‍മോല്‍ അംബാനി വിവാഹിതനായി. സാമൂഹിക പ്രവര്‍ത്തകയും സംരംഭകയുമായ കൃഷ ഷായാണ് വധു. ഞായറാഴ്ച മുംബൈയിലെ അനില്‍ അംബാനിയുടെ വസതിയില്‍വച്ച് നടന്ന വിവാഹ ചടങ്ങില്‍ സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു
2021 ഡിസംബറിലായിരുന്നു കൃഷ ഷായുമായി അന്‍മോലിന്റെ വിവാഹനിശ്ചയം നടന്നത്. ഇരു കുടുംബങ്ങളും ആലോചിച്ചുറപ്പിച്ച വിവാഹമാണിത്. ഈ ആഴ്ച ആദ്യം ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
സംരംഭകയും മനുഷ്യസ്‌നേഹിയുമായ പിങ്കി റെഡ്ഡിയാണ് വിവാഹചടങ്ങുകളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വരന്റെ അമ്മ ടീന അംബാനി, അഭിഷേക് ബച്ചന്‍, നടാഷ നന്ദ എന്നിവരും വിവാഹത്തില്‍ പങ്കെടുത്ത മറ്റ് നിരവധി പേരുമൊത്തുള്ള ചിത്രങ്ങള്‍ പിങ്കി റെഡ്ഡി പങ്കുവച്ചിട്ടുണ്ട്. റീമ ജെയിന്‍, ശ്വേത, ജയ ബച്ചന്‍ തുടങ്ങി നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.
മുംബൈയില്‍ ജനിച്ചു വളര്‍ന്ന കൃഷ ഷാ സോഷ്യല്‍ നെറ്റ് വര്‍കിംഗ്
കമ്പനിയായ ഡിസ്‌കോയുടെ സ്ഥാപകയാണ്. നേരത്തെ, യുകെയില്‍ ആക്സെഞ്ചറില്‍ ജോലി ചെയ്തിരുന്ന കൃഷ പിന്നീട് രാജ്യത്ത് തിരിച്ചെത്തി സംരംഭകയായി.
കമ്പനിയായ ഡിസ്‌കോയുടെ സ്ഥാപകയാണ്. നേരത്തെ, യുകെയില്‍ ആക്സെഞ്ചറില്‍ ജോലി ചെയ്തിരുന്ന കൃഷ പിന്നീട് രാജ്യത്ത് തിരിച്ചെത്തി സംരംഭകയായി.
കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റികല്‍ എകണോമിക്സില്‍ ബിരുദം നേടിയ കൃഷ , ലന്‍ഡന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ നിന്ന് സാമൂഹിക നയത്തിലും വികസനത്തിലും ബിരുദാനന്ത ബിരുദം നേടിയിട്ടുണ്ട്.
റിലയന്‍സ് ക്യാപിറ്റലിന്റെ എക്‌സിക്യൂടീവ് ഡയറക്ടറാണ് നിലവില്‍ അന്‍മോല്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.