ഹൃതിക് റോഷൻ സുഹൃത്തും മാര്‍ഗ്ഗദര്‍ശിയുമാണെന്ന് ആഞ്ജല ക്രിസ്‌ലിൻസ്കി, നടിയെ അറിയില്ലെന്നും കള്ളം പറയുകയാണെന്നും ഹൃതിക് റോഷന്റെ മറുപടി
Apr 4, 2017, 13:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 04.04.2017) ഇന്ത്യൻ സിനിമാ നടിയായ ആഞ്ചലയുടെ വിവാദ പരാമർശമാണ് ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. ബോളിവുഡ് താരം ഹൃതിക് റോഷൻ തന്റെ വഴികാട്ടിയും ഉറ്റ സുഹൃത്തുമാണെന്നുള്ള നടിയുടെ പ്രസ്താവന ഞെട്ടലോടെയാണ് ബോളിവുഡ് കേട്ടത്. എന്നാൽ തനിക്ക് നടിയെ അറിയില്ലെന്നും അവരെന്തിനാ കള്ളം പറയുന്നതെന്നും ഹൃതിക് റോഷൻ മറുപടി കൊടുത്തു. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്.
'ഹൃതിക്കുമായി കണ്ട് മുട്ടിയപ്പോൾ ആദ്യം തന്നെ ആകർഷണം തോന്നിയിരുന്നെന്നും അദ്ദേഹം വളരെ പിന്തുണ നൽകിയതായും നടി വെളിപെടുത്തിയിരുന്നു. ഡി എൻ എ വാർത്തയിലാണ് നടിയുടെ അഭിമുഖ വാർത്ത പുറത്ത് വന്നിരിക്കുന്നത്. കൂട്ടത്തിൽ ഹൃതിക് റോഷന്റെ കൂടെ നിന്നെടുത്ത സെൽഫിയും ഉണ്ട്.
ഉടനെ തന്നെ ഹൃതിക് ഇതിന് മറുപടി നൽകുകയുണ്ടായി. ഹൃതിക്കിന്റെ മറുപടിക്ക് ഒരുപാട് കമെന്റുകൾ വന്നിട്ടുണ്ട്. സ്വയം ആളാകാനുള്ള നടിയുടെ അടവാണെന്നും ജസ്റ്റ് ഫാനായിരിക്കുമെന്നുമൊക്കെയാണ് പലരും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പകുതി ഇന്ത്യനും പകുതി സ്പാനിഷുമായ ആഞ്ചല ക്രിസ്‌ലിൻസ്കി രണ്ട് തെലുഗ് സിനിമയിലും ഒരു കന്നഡ സിനിമയിലും അഭിനയിച്ചുട്ടുണ്ട്.
Image Credit: Twitter
My dear lady, who are you and why are u lying. pic.twitter.com/xydPrKr8nH— Hrithik Roshan (@iHrithik) April 4, 2017
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
'ഹൃതിക്കുമായി കണ്ട് മുട്ടിയപ്പോൾ ആദ്യം തന്നെ ആകർഷണം തോന്നിയിരുന്നെന്നും അദ്ദേഹം വളരെ പിന്തുണ നൽകിയതായും നടി വെളിപെടുത്തിയിരുന്നു. ഡി എൻ എ വാർത്തയിലാണ് നടിയുടെ അഭിമുഖ വാർത്ത പുറത്ത് വന്നിരിക്കുന്നത്. കൂട്ടത്തിൽ ഹൃതിക് റോഷന്റെ കൂടെ നിന്നെടുത്ത സെൽഫിയും ഉണ്ട്.
ഉടനെ തന്നെ ഹൃതിക് ഇതിന് മറുപടി നൽകുകയുണ്ടായി. ഹൃതിക്കിന്റെ മറുപടിക്ക് ഒരുപാട് കമെന്റുകൾ വന്നിട്ടുണ്ട്. സ്വയം ആളാകാനുള്ള നടിയുടെ അടവാണെന്നും ജസ്റ്റ് ഫാനായിരിക്കുമെന്നുമൊക്കെയാണ് പലരും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പകുതി ഇന്ത്യനും പകുതി സ്പാനിഷുമായ ആഞ്ചല ക്രിസ്‌ലിൻസ്കി രണ്ട് തെലുഗ് സിനിമയിലും ഒരു കന്നഡ സിനിമയിലും അഭിനയിച്ചുട്ടുണ്ട്.
My dear lady, who are you and why are u lying. pic.twitter.com/xydPrKr8nH— Hrithik Roshan (@iHrithik) April 4, 2017
Summary: Apparently, Bollywood actor Hrithik Roshan does not know about his latest 'friend and protégé' Angela Krislinski at all. The 43-year-old star on Tuesday took to Twitter to slam her claims. Duggu even accused her of lying
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.