പത്മാവതിന് പിന്നാലെ കങ്കണയുടെ സിനിമയ്‌ക്കെതിരെ പ്രതിഷേധം; ഝാന്‍സി റാണിയെ മോശമായി ചിത്രീകരിച്ചെന്ന് ആക്ഷേപം

 


ന്യൂഡല്‍ഹി: (www.kvartha.com 06.02.2018) ദീപിക പദുകോണിന്റെ പത്മാവതിന് പിന്നാലെ കങ്കണ റണാവത്ത് നായികയാകുന്ന മണികര്‍ണികയ്‌ക്കെതിരെ സാമുദായിക സംഘടനകളുടെ പ്രതിഷേധം. മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി എന്ന സിനിമയ്‌ക്കെതിരെയാണ് ബ്രാഹ്മണ സഭ രംഗത്തെത്തിയത്. ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ബ്രാഹ്മണ സഭ സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തി.

പത്മാവതിന് പിന്നാലെ കങ്കണയുടെ സിനിമയ്‌ക്കെതിരെ പ്രതിഷേധം; ഝാന്‍സി റാണിയെ മോശമായി ചിത്രീകരിച്ചെന്ന് ആക്ഷേപം

ഝാന്‍സി റാണിയും ബ്രീട്ടീഷുകാരനും തമ്മില്‍ പ്രണയിക്കുന്നതായി സിനിമയില്‍ ഉണ്ടെന്നാണ് സഭയുടെ വാദം. റാണി ലക്ഷ്മി ഭായിയെ കുറിച്ചുള്ള ജീവചരിത്രം വളച്ചൊടിക്കുന്ന സിനിമയുടെ ചിത്രീകരണം തടയണമെന്ന് ബ്രാഹ്മണ സഭ പ്രസിഡന്റ് സുരേഷ് മിശ്ര രാജസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ്, രാജസ്ഥാന്‍ മന്ത്രി ഗുലാബ് ചന്ദ് കത്താരി എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായി റാണി ലക്ഷ്മി ഭായി പ്രണയിക്കുന്ന ഗാനം ചിത്രത്തിലുണ്ട്. ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവിന് കത്ത് അയച്ചിട്ടുണ്ടെന്നും എന്നാല്‍ യാതൊരുവിധ മറുപടിയും ലഭിച്ചിട്ടില്ലെന്നും സുരേഷ് മിശ്ര അറിയിച്ചു. അതേസമയം രജ്പുത് കര്‍ണി സേന ദേശീയ പ്രസിഡന്റ് മഹിപാല്‍ മക്രാന ബ്രാഹ്മണ സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Cinema, Kangana Ranaut’s Manikarnika irks Sarva Brahman Mahasabha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia