കാൻ ഫിലിം ഫെസ്റ്റിവലിൽ അങ്കമാലി ഡയറീസും

 


പാരിസ്: (www.kvartha.com 21.05.2017) വിശ്വപ്രസിദ്ധ ചലച്ചിത്രമേളയായ കാൻ ഫിലിം ഫെസ്റ്റിൽ അങ്കമാലി ഡയറീസ് പ്രദർശിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശേരി 86 പുതുമുഖങ്ങളെ വച്ച് ചിത്രീകരിച്ച സിനിമയാണ് അങ്കമാലി ഡയറീസ്.

ചൊവ്വാഴ്ച പലെസ് ജി വെന്യൂവിലാണ് ചിത്രം പ്രദർശിപ്പിക്കുക. ചെന്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ ആന്‍റണി വർഗീസും അന്ന രാജനും ശരത് കുമാറുമാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്. അങ്കമാലി നഗരത്തിൽ വിന്‍സന്‍റ് പെപ്പെയുടെയും സംഗത്തിന്‍റെയും ജീവിത കഥയാണ് ചിത്രം പറഞ്ഞത്.

സാന്പത്തികമായും തിയേറ്ററിലും വിജയിച്ച ചിത്രത്തിന് കിട്ടിയ വലിയ അംഗീകാരമാണ് കാനിലെ പ്രദർശനം. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം പകർന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

കാൻ ഫിലിം ഫെസ്റ്റിവലിൽ അങ്കമാലി ഡയറീസും

SUMMARY: Director Lijo Jose Pellissery's commercially and critically acclaimed movie Angamaly Diaries will be screened at the Cannes Film Festival. The film, which had 86 debutants as part of the cast, has already won much acclaim for its filmmaking and fast-paced story.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia