ADVERTISEMENT
ഫഹദിനോടുള്ള പ്രണയത്തില്‍ നിന്നും ആന്‍ഡ്രിയ പിന്മാറിയതായി റിപോര്‍ട്. ഫഹദിനോടൊപ്പം അടുത്ത ചിത്രത്തില്‍ പ്രണയ നായികയായി എത്താമെന്ന് സമ്മതിച്ച ആന്‍ഡ്രിയ തനിക്ക് ഡേറ്റ് ഇല്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അന്നയും റസൂലിനും ശേഷം ഇവര്‍ രണ്ടു പേരും കടുത്ത പ്രണയത്തില്‍ ആണെന്നും ഫഹദ് തന്റെ പ്രണയം ആന്‍ഡ്രിയെ അറിയിച്ചുവെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ആന്‍ഡ്രിയയുടെ മറുപടി ലഭിക്കാന്‍ ഫഹദ് കാത്തിരിക്കുകയാണന്നും റിപോര്‍ടുകളില്‍ വ്യക്തമാക്കിയിരുന്നു.
പുതിയ ചിത്രത്തിലൂടെ ഇവരുടെ പ്രണയം വീണ്ടും വിരിയുമെന്നായിരുന്നു സിനിമാ ലോകത്തെ അടക്കം പറച്ചിലുകള്‍. ഇതാണ് ഇപ്പോള്‍ പാളിയിരിക്കുന്നത്. പ്രശസ്ത പരസ്യ സംവിധായകനായ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ നോര്‍ത്ത് 24 കാതം എന്ന കന്നിചിത്രത്തിലൂടെയാണ് ഫഹദും ആന്‍ഡ്രിയയും പ്രധാന വേഷങ്ങളിലെത്തുമെന്ന് റിപോര്‍ടുകളുണ്ടായിരുന്നത്. പിന്നീട് ആന്‍ഡ്രിയ ഈ സിനിമയുമായി കരാറില്‍ അന്തിമമായി ഒപ്പുവെച്ചിട്ടില്ലെന്നാണ് ആന്‍ഡ്രിയയുടെ സെക്രട്ടറി വെളിപ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രിയ ആദ്യം കരാറില്‍ ഒപ്പുവെച്ച ചിത്രമായ ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിരാജുമൊത്ത് അഭിനയിക്കുമെന്നാണ് വിശദീകരണം. നോര്‍ത്ത് 24 കാതം എന്ന സിനിമയില്‍ ആന്‍ഡ്രിയയ്ക്ക് പകരം നായികയയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംവിധായന്‍ അനില്‍ മേനോന്‍. ആന്‍ഡ്രിയ ലണ്ടന്‍ ബ്രിഡ്ജിലെ അഭിനയത്തിനുശേഷം ഈ ചിത്രത്തില്‍ തിരിച്ചെത്തുമോയെന്നും കണ്ടറിയേണ്ടതുണ്ട്.
അനില്‍ സി.മേനോനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തിയ ചിത്രങ്ങളിലൊന്നായ മാസ്‌റ്റേഴ്‌സിന് തിരക്കഥ രചിച്ച ജിനു അബ്രഹാമാണ് ഈ ചിത്രത്തിനും തിരക്കഥ എഴുതിയത്. ലണ്ടനില്‍ തന്നെ മുഴുവന്‍ സമയവും ചിത്രീകരണം നടക്കുന്ന ലണ്ടന്‍ ബ്രിഡ്ജില്‍ തെലുങ്ക് നടി നന്ദിതയും പ്രധാന വേഷകത്തിലഭിനയിക്കുന്നുണ്ട്.
Other News:
വിവാഹച്ചടങ്ങിനിടെ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന സ്ത്രീ അറസ്റ്റില്‍
Keywords: Entertainment, Fahad Fazil, Cinema, Gossip, Released, Remove, film, Fahad Fazil in Love with Andrea Jeremiah, Andrea's new love affair leaked, Fahad Fazil reveals his Love with Andrea Jeremiah Fahad's Andrea love is public, Malayalam Movie News Film Review: Annayum Rasoolum, Andrea Jeremiah opts out of Fahadh- Starrer
പുതിയ ചിത്രത്തിലൂടെ ഇവരുടെ പ്രണയം വീണ്ടും വിരിയുമെന്നായിരുന്നു സിനിമാ ലോകത്തെ അടക്കം പറച്ചിലുകള്‍. ഇതാണ് ഇപ്പോള്‍ പാളിയിരിക്കുന്നത്. പ്രശസ്ത പരസ്യ സംവിധായകനായ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ നോര്‍ത്ത് 24 കാതം എന്ന കന്നിചിത്രത്തിലൂടെയാണ് ഫഹദും ആന്‍ഡ്രിയയും പ്രധാന വേഷങ്ങളിലെത്തുമെന്ന് റിപോര്‍ടുകളുണ്ടായിരുന്നത്. പിന്നീട് ആന്‍ഡ്രിയ ഈ സിനിമയുമായി കരാറില്‍ അന്തിമമായി ഒപ്പുവെച്ചിട്ടില്ലെന്നാണ് ആന്‍ഡ്രിയയുടെ സെക്രട്ടറി വെളിപ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രിയ ആദ്യം കരാറില്‍ ഒപ്പുവെച്ച ചിത്രമായ ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിരാജുമൊത്ത് അഭിനയിക്കുമെന്നാണ് വിശദീകരണം. നോര്‍ത്ത് 24 കാതം എന്ന സിനിമയില്‍ ആന്‍ഡ്രിയയ്ക്ക് പകരം നായികയയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംവിധായന്‍ അനില്‍ മേനോന്‍. ആന്‍ഡ്രിയ ലണ്ടന്‍ ബ്രിഡ്ജിലെ അഭിനയത്തിനുശേഷം ഈ ചിത്രത്തില്‍ തിരിച്ചെത്തുമോയെന്നും കണ്ടറിയേണ്ടതുണ്ട്.
അനില്‍ സി.മേനോനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തിയ ചിത്രങ്ങളിലൊന്നായ മാസ്‌റ്റേഴ്‌സിന് തിരക്കഥ രചിച്ച ജിനു അബ്രഹാമാണ് ഈ ചിത്രത്തിനും തിരക്കഥ എഴുതിയത്. ലണ്ടനില്‍ തന്നെ മുഴുവന്‍ സമയവും ചിത്രീകരണം നടക്കുന്ന ലണ്ടന്‍ ബ്രിഡ്ജില്‍ തെലുങ്ക് നടി നന്ദിതയും പ്രധാന വേഷകത്തിലഭിനയിക്കുന്നുണ്ട്.
Other News:
വിവാഹച്ചടങ്ങിനിടെ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന സ്ത്രീ അറസ്റ്റില്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.