രണ്ടാമൂഴം: എം ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി; തിരക്കഥ തിരിച്ചു നല്‍കും, സംവിധായകന് സിനിമ എടുക്കാനാകില്ല; തീരുമാനം തിങ്കളാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ

 


മലപ്പുറം: (www.kvartha.com 18.09.2020) രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായി. എം ടിക്ക് ശ്രീകുമാര്‍ മേനോന്‍ തിരക്കഥ തിരിച്ചു നല്‍കും. കഥയ്ക്കും തിരക്കഥയ്ക്കും പൂര്‍ണ അവകാശം എംടിയ്ക്ക് തിരിച്ചു കിട്ടി. ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഒന്നേകാല്‍ കോടി അഡ്വാന്‍സ് തുക മടക്കി നല്‍കും. ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം ആസ്പദമാക്കിയോ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ സിനിമ എടുക്കരുത് എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍.

തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ ആണ് ഒത്തുതീര്‍പ്പ്. ഒത്തുതീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ എംടിക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ അപേക്ഷ നല്‍കി. തിങ്കളാഴ്ച അപേക്ഷ പരിഗണിക്കും. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എംടി നല്‍കിയ ഹര്‍ജി കൂടി പിന്‍വലിക്കുന്നതോടെ ഒത്തുതീര്‍പ്പ് കരാര്‍ പ്രാബല്യത്തില്‍ വരും.

രണ്ടാമൂഴം: എം ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി; തിരക്കഥ തിരിച്ചു നല്‍കും, സംവിധായകന് സിനിമ എടുക്കാനാകില്ല; തീരുമാനം തിങ്കളാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം ടി യും വി എ ശ്രീകുമാറുമായുള്ള കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു. എന്നാല്‍ നാല് വര്‍ഷം പിന്നിട്ടിട്ടും ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് എം ടി വാസുദേവന്‍ നായര്‍ സംവിധായകനും നിര്‍മാണക്കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്. 

ഇതിനിടെ മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും എം ടി വാസുദേവന്‍ നായര്‍ ഒരു തരത്തിലുമുള്ള അനുനയങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതോടെ വി എ ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു.

Keywords:  Randamoozham novel cinema Issue: M T Vasudevan Nair and sreekumar menon finally agree upon terms and ends case, Malappuram,News,Cinema,Trending,Writer,Director,Controversy,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia