SWISS-TOWER 24/07/2023

തെന്നിന്ത്യന്‍ സൂപ്പര്‍ താരം റാണ ദഗുബതി വിവാഹിതനാകുന്നു; വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ബാഹുവലിയിലെ ബല്ലാല ദേവന്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 21.05.2020) തെന്നിന്ത്യന്‍ സൂപ്പര്‍ താരം റാണ ദഗുബതി വിവാഹിതനാകുന്നു. ഫാഷന്‍ ഇന്റീരിയര്‍ ഡിസൈനര്‍ മിഹീക ബജാജാണ് വധു. ഇരുവരുടേയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ റാണ തന്നെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഈ മാസം ആദ്യമാണ് തന്റെ കാമുകിയെ കുറിച്ചുള്ള വിവരങ്ങള്‍ റാണ വെളിപ്പെടുത്തുന്നത്. പ്രണയം തുറന്നു പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചുവെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എന്നാല്‍ വിവാഹത്തെക്കുറിച്ചൊന്നും താരം വെളിപ്പെടുത്തിയിട്ടില്ല. വിവാഹ നിശ്ചയ ചിത്രങ്ങള്‍ മാത്രമാണ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, കിയാരാ അദ്വാനി, ഹന്‍സിക, റാഷി ഖന്ന ഉള്‍പ്പെടെയുള്ളവര്‍ ആശംസയേകിയിരുന്നു.

  തെന്നിന്ത്യന്‍ സൂപ്പര്‍ താരം റാണ ദഗുബതി വിവാഹിതനാകുന്നു; വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ബാഹുവലിയിലെ ബല്ലാല ദേവന്‍

ഹൈദരാബാദ് സ്വദേശിനിയായ മിഹീക ബിസിനസുകാരനായ സുരേഷ് ബാലാജിയുടേയും ബണ്ടിയുടേയും മകളാണ് . ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്നാണ് മിഹീകയുടെ കമ്പനിയുടെ പേര്. ചെല്‍സിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് മിഹീക.

  തെന്നിന്ത്യന്‍ സൂപ്പര്‍ താരം റാണ ദഗുബതി വിവാഹിതനാകുന്നു; വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ബാഹുവലിയിലെ ബല്ലാല ദേവന്‍

ബാഹുബലിയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് റാണാ ദഗുപതി. ബാഹുബലിയിലെ വില്ലനായ ബല്ലാല ദേവനായി ബാഹുബലി സീരീസിന്റെ രണ്ട് ഭാഗത്തിലും അദ്ദേഹം തിളങ്ങി. ലീഡര്‍ എന്ന സിനിമയിലൂടെയാണ് തെലുങ്ക് സിനിമയില്‍ അഭിനയ രംഗത്തേക്ക് റാണ ചുവടുവച്ചത്. നിര്‍മാതാവും വിഷ്വല്‍ എഫക്ട്സ് കോര്‍ഡിനേറ്ററും കൂടിയാണ് റാണ. നിര്‍മാതാവായ ദഗുപതി സുരേഷ് ബാബുവിന്റെ മകനുമാണ്. മാത്രമല്ല, തെലുങ്ക് സിനിമാ താരങ്ങളായ വെങ്കിടേഷിന്റെയും നാഗ ചൈതന്യയുടെയും ബന്ധുവുമാണ്.

  തെന്നിന്ത്യന്‍ സൂപ്പര്‍ താരം റാണ ദഗുബതി വിവാഹിതനാകുന്നു; വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ബാഹുവലിയിലെ ബല്ലാല ദേവന്‍

കഴിഞ്ഞ ദിവസം പ്രണയം തുറന്നു പറഞ്ഞപ്പോള്‍ ഹൈദരാബാദില്‍ വച്ചായിരിക്കും വിവാഹ നിശ്ചയ ചടങ്ങ് നടക്കുകയെന്നും ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് വളരെ സ്വകാര്യമായ ചടങ്ങായിട്ടായിരിക്കും നിശ്ചയം നടക്കുകയെന്നും അടുത്ത കുടുംബാംഗങ്ങള്‍ മാത്രമേ ഉണ്ടാവൂ എന്നും റാണ പറഞ്ഞിരുന്നു.

റാണയുടെ പിതാവ് സുരേഷും വിവാഹം സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഡിസംബറിലായിരിക്കും വിവാഹം നടക്കുക എന്നും എന്നാല്‍, ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോവിഡ് 19 മഹാമാരിയുടെ സമയത്ത് ഞങ്ങളുടെ കുടുംബത്തിന് സന്തോഷിക്കാന്‍ ഒരു കാര്യം ലഭിച്ചിരിക്കുകയാണ്. അവര്‍ ഇരുവരും ഏറെ നാളായി പരസ്പരം അറിയാവുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

Keywords:  "And It's Official": Rana Daggubati Is Engaged, Shares Pics With Fiancee Miheeka Bajaj, Chennai, News, Twitter, Marriage, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia