സ്ത്രീകളോടുള്ള ഷാരൂഖിന്റെ പെരുമാറ്റം എങ്ങനെ; ജോലിക്കാരി തുറന്നുപറയുന്നു

 


(www.kvartha.com 04.09.2016) ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസിലെ ജോലിക്കാരി തുറന്നുപറയുന്നു. സ്‌ക്രീനിലെ പോലെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലും ഷാരൂഖ് ഒരു താരം തന്നെയാണെന്നാണ് ഇവര്‍ പറയുന്നത്.

ഒരു വര്‍ഷത്തോളം യുവതി ഷാരൂഖിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്നു. സ്ത്രീകളോട് അദ്ദേഹം വളരെ മാന്യമായാണ് പെരുമാറുന്നതെന്നാണ് ഇവര്‍ പറയുന്നത്. വീട്ടില്‍ താരത്തെ കാത്തിരിക്കുന്ന ആരാധകരെ ഒരിക്കല്‍ പോലും അദ്ദേഹം വിഷമിപ്പിക്കാറില്ല. പുഞ്ചിരിച്ചും കൈ വീശിയുമാണ് ഷാരുഖ് അവരോട് സംവദിക്കാറുള്ളത്.

എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിനിടെയില്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ ഇടപെടാറില്ല. ഒരിക്കല്‍ 11 ലക്ഷം രൂപ വിലയുള്ള ഷാരൂഖിന്റെ കോട്ടില്‍ തന്റെ പേന കൊണ്ട് കോറിയപ്പോള്‍ തന്നെ ശകാരിക്കാന്‍ നില്‍ക്കാതെ തോളില്‍ തട്ടി സാരമില്ല ഇനി ശ്രദ്ധിച്ചാല്‍ മതിയെന്ന് പറയുകയായിരുന്നു.

ഷാരൂഖിന് അഭിനയിക്കാന്‍ മാത്രമല്ല നന്നായി വായിക്കുന്ന സ്വഭാവവുമുണ്ട്. ദിവസവും മൂന്നു പത്രമാണ് അദ്ദേഹം വായിക്കാറുള്ളത്. ഷാരുഖിന് ബട്ടൂര വളരെയധികം ഇഷ്ടമാണ്. ഒരിക്കല്‍ ബട്ടൂര വാങ്ങിയപ്പോള്‍ കഴിക്കുമ്പോള്‍ അറിയിക്കണം എന്നു പോലും അദ്ദേഹം തന്നോട് പറഞ്ഞു.

സ്ത്രീകളോടുള്ള ഷാരൂഖിന്റെ പെരുമാറ്റം എങ്ങനെ; ജോലിക്കാരി തുറന്നുപറയുന്നു

Keywords:  An Ex-Employee Shares Her Experience Of Working With SRK And Proves Why He’s The ‘Badshah’, Bollywood, Actor, Women, Family, House, Fan, News Paper, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia