'അമ്മ'യുടെ യോഗത്തില്‍ മുകേഷ് കൈക്കൊണ്ട നിലപാടിനെതിരെ സി പി എമ്മിന്റെ പ്രതിഷേധം; മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ച് കോണ്‍ഗ്രസ്

 


ADVERTISEMENT

കൊല്ലം: (www.kvartha.com 30.06.2017) ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ യോഗത്തില്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷ് കൈക്കൊണ്ട നിലപാടിനെതിരെ സി പി എമ്മിന്റെ പ്രതിഷേധം. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രശ്‌നം ജില്ലാ കമ്മിറ്റിയില്‍ ഉന്നയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സംഭവങ്ങളില്‍ മുകേഷില്‍നിന്നു വിശദീകരണം തേടാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ചു. നഗരത്തില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷും ഗണേഷും ജനപ്രതിനിധികളുടെ അന്തസ് കളഞ്ഞെന്ന് ആരോപിച്ചു. നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആരോപിച്ചു.

'അമ്മ'യുടെ യോഗത്തില്‍ മുകേഷ് കൈക്കൊണ്ട നിലപാടിനെതിരെ സി പി എമ്മിന്റെ പ്രതിഷേധം; മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ച് കോണ്‍ഗ്രസ്

കഴിഞ്ഞദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ അഭിനേതാക്കളും എംഎല്‍എ മാരുമായ മുകേഷും കെ.ബി. ഗണേഷ്‌കുമാറും പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം വേദിയിലുണ്ടായിരുന്ന സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല.

ഇരയോടും ആരോപണ വിധേയനായ നടനോടും എങ്ങനെ ഒരേ നിലപാടു സ്വീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രകോപനത്തിനിടയാക്കിയത്. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും വനിതാ സംഘടനയുടെ പ്രതിനിധികള്‍ പോലും യോഗത്തിനെത്തി അമ്മയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുകേഷ് അറിയിച്ചു.


Also Read:
ഗൃഹനാഥന്‍ പള്ളിയില്‍ സുബ്ഹി നിസ്‌കാരത്തിന് പോയ സമയം വീട്ടില്‍ കവര്‍ച്ച; 3 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AMMA: Kollam CPM district committee against Mukesh, Kollam, Politics, Protesters, News, Report, Actress, Cinema, Entertainment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia