നടി ഷംന ഖാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവം; സിനിമാ മേഖലയുടെ പങ്കിനെ കുറിച്ചും പ്രതികള്‍ക്ക് നടിയുടെ നമ്പര്‍ എങ്ങനെ കിട്ടിയെന്നതിനെ കുറിച്ചും അന്വേഷിക്കും; സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്തുസംഘങ്ങള്‍ക്കും ബന്ധമെന്ന് ഐ ജി വിജയ് സാഖറെ; താരത്തിന് പിന്തുണയുമായി അമ്മ

 


കൊച്ചി: (www.kvartha.com 25.06.2020) നടി ഷംന ഖാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ സിനിമാ മേഖലയുടെ പങ്കിനെ കുറിച്ചും പ്രതികള്‍ക്ക് നടിയുടെ നമ്പര്‍ എങ്ങനെ കിട്ടിയെന്നതിനെ കുറിച്ചും അന്വേഷിക്കുമെന്ന് ഐ ജി വിജയ് സാഖറെ. സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്തുസംഘങ്ങള്‍ക്കും ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണം കടത്താനാണ് ഇവര്‍ പ്രമുഖരെ സമീപിക്കുന്നത്.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ നിരവധിപേരെ ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. ഇരകളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഐ ജി വ്യക്തമാക്കി. സംഭവത്തില്‍ ഇതിനോടകം നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇനി മൂന്നുപേരാണ് അറസ്റ്റിലാവാനുള്ളത്. ഇതില്‍ ഒരാള്‍ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചിട്ടുണ്ട്.

നടി ഷംന ഖാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവം; സിനിമാ മേഖലയുടെ പങ്കിനെ കുറിച്ചും പ്രതികള്‍ക്ക് നടിയുടെ നമ്പര്‍ എങ്ങനെ കിട്ടിയെന്നതിനെ കുറിച്ചും അന്വേഷിക്കും; സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്തുസംഘങ്ങള്‍ക്കും ബന്ധമെന്ന് ഐ ജി വിജയ് സാഖറെ; താരത്തിന് പിന്തുണയുമായി അമ്മ

വന്‍സംഘമാണ് ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരു മോഡലും നടിയും ഉള്‍പ്പെടെ നിവരധി പേരെ സംഘം തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് രണ്ടുപേര്‍ പ്രതികള്‍ക്കെതിരെ മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്നും മറ്റും വാഗ്ദാനം ചെയ്ത് പണവും സ്വര്‍ണവും തട്ടിയെന്നാണ് ഇവരുടെ പരാതി.

അതിനിടെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘത്തില്‍ സ്ത്രീകളടക്കം ഉണ്ടായിരുന്നു എന്നാണ് നടി ഷംന ഖാസിം പറയുന്നത്. വരന്റെ മാതാവായും സഹോദരന്റെ ഭാര്യയായും സ്ത്രീകള്‍ ഫോണില്‍ സംസാരിച്ചിരുന്നതായും വരന്റെ സഹോദരന്റെ മകളാണെന്ന് പരിചയപ്പെടുത്തി ഒരു ചെറിയ പെണ്‍കുട്ടിയും ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഷംന പറഞ്ഞു.

അതേസമയം സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ നടിക്ക് നിയമസഹായമുള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

Keywords:  AMMA steps in supporting Shamna, role of film industry to be probed, says IG, Kochi, News, Cinema, Actress, Threat, Arrested, Complaint, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia