കോവിഡ് കാലത്ത് താരസംഘടന മുതിര്‍ന്ന അംഗങ്ങള്‍ക്ക് 35 ലക്ഷം രൂപ കൈനീട്ടം നല്‍കി, അറുപതോളം പേര്‍ക്ക് മറ്റ് സഹായങ്ങളും വിതരണം ചെയ്തു, ജോലിയില്ലാത്തത് പല താരങ്ങളെയും ബുദ്ധിമുട്ടിലാക്കി
Jul 23, 2020, 20:42 IST
തിരുവനന്തപുരം: (www.kvartha.com 23.07.2020) കോവിഡ് കലാമാണെങ്കിലും താരസംഘനയായ അമ്മ മുതിര്‍ന്ന കലാകാരന്‍മാര്‍ക്ക് എല്ലാ മാസവും നല്‍കുന്ന കൈനീട്ടത്തിന് മുടക്കംവരുത്തിയിട്ടില്ല. മാര്‍ച്ച് മുതല്‍ ജൂലായ് വരെ 140 മുതിര്‍ന്ന അംഗങ്ങള്‍ക്ക് 5000 രൂപാ വെച്ച് 35,00,000 രൂപയാണ് വിതരണം ചെയ്തത്. അതിന് പുറമേ 60 പേര്‍ക്ക് രണ്ട് തവണയായി പതിനായിരം രൂപ വീതം നല്‍കിയെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു കെവാര്‍ത്തയോട് പറഞ്ഞു. അംഗങ്ങളുടെ ക്ഷേമത്തിനും കൈ നീട്ടത്തിനുമുള്ള ഫണ്ട് കണ്ടെത്താന്‍ ഷോ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അമ്മ. അതിനിടെയാണ് കോവിഡും ലോക്ഡൗണും സംഭവിച്ചതെന്നും ഇടവേള ബാബു പറഞ്ഞു.
പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കാന്‍ നിര്‍മാതാക്കളുടെ സംഘടന അനുമതി നല്‍കിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ സിനിമകള്‍ തുടങ്ങാനൊക്കില്ല. നാല് മാസമായി ജോലിയില്ലാതായിട്ട്. വലിയ താരങ്ങള്‍ ഒഴികെയുള്ള പലരും വലിയ പ്രതിഫലം കൈപ്പറ്റാത്തവരാണ്. അവര്‍ക്കൊക്കെ പ്രയാസങ്ങളുണ്ട്. എറണാകുളത്ത് ഫ്‌ളാറ്റുകളില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് മാസം നല്ലൊരു തുക വാടക ഇനത്തില്‍ ചെലവാകും. ലോണും മറ്റും ഉള്ളവര്‍ക്ക് അതിലേറെ പണം വേണം.
65 വയസു കഴിഞ്ഞ താരങ്ങള്‍ക്ക് അഭിനയിക്കാനൊക്കില്ല. പ്രമേഹം ഉള്ളവര്‍ക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യമാണുള്ളത്. ടി വി ഷോകളിലെ ജഡ്ജസ്സായി സ്ഥിരം താരങ്ങള്‍ ഉള്ളതിനാല്‍ അവരൊഴികെ മറ്റാര്‍ക്കും അവസരങ്ങളില്ല. മറ്റ് ചിലരൊക്കെ സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങിയിട്ടുണ്ട്.
പുതിയ സിനിമകള്‍ തുടങ്ങിയാല്‍ തന്നെ ഹോട്ടലുകളിലും മറ്റും താമസിക്കാന്‍ പല താരങ്ങള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും ഭയമുണ്ട്. വീട്ടില്‍ നിന്ന് പോയി വന്ന് അഭിനയിക്കാന്‍ പറ്റുന്ന സിനിമകളില്‍ അഭിനയിക്കാനാണ് നോക്കുന്നത്. നിര്‍മാതാക്കള്‍ക്കും അതാണ് ലാഭം. ഹോട്ടല്‍ വാടകയും ഭക്ഷണവും അടക്കം നല്ലൊരു തുക മിച്ചംപിടിക്കാനാകും. പ്രതിഫലം കുറയ്ക്കാനുള്ള തീരുമാനവുമായി സഹകരിക്കാമെന്ന് താരങ്ങള്‍ ഉറപ്പും നല്‍കിയതിനാല്‍ ചെലവ് കുറച്ച് നല്ല സിനിമ എടുക്കാനായിരിക്കും നിര്‍മാതാക്കള്‍ ശ്രമിക്കുക. അമ്മയിലെ നാനൂറോളം അംഗങ്ങളില്‍ മുന്നൂറിലധികം പേര്‍ വലിയ തിരക്കോ, ഉയര്‍ന്ന പ്രതിഫലമോ ഉള്ളവരല്ല. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവരെല്ലാം ബുദ്ധിമുട്ടിലാണെന്ന് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന ഒരു നടന്‍ പറഞ്ഞു.
Keywords: AMMA gives 35 lack to senior artists during COVID, AMMA, Actors, Actress, Shooting, Film, Lockdown, Remuneration, Lone, Hotel rent, Producer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.