അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ബച്ചന്റെ ചിത്രത്തിന് പകരം പാക് പ്രധാനമന്ത്രിയുടെ ചിത്രം; പാകിസ്താനെ സ്‌നേഹിക്കൂ എന്ന് സന്ദേശം

 


മുംബൈ:  (www.kvartha.com 11.06.2019) അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം. പ്രൊഫൈല്‍, കവര്‍ ചിത്രങ്ങളടക്കം മാറ്റിയ നിലയിലാണ് ബച്ചന്റെ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രമാണ് പകരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പാകിസ്താനെ സ്നേഹിക്കൂ എന്ന സന്ദേശവും ഹാക്കര്‍മാര്‍ ട്വിറ്റ് ചെയ്തു.

പുണ്യറമദാന്‍ മാസത്തില്‍ ഇന്ത്യ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും പകരം ചോദിക്കണമെന്നും ആഹ്വാനം ചെയ്തിട്ടുള്ള ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ഐസ്ലാന്‍ഡ് റിപ്പബ്ലിക് ടര്‍ക്കിഷ് ഫുട്ബോള്‍ താരങ്ങളോട് കാണിക്കുന്ന വിവേചനത്തെ തങ്ങള്‍ അപലപിക്കുന്നു എന്നും തുടങ്ങിയ സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടു.

 അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ബച്ചന്റെ ചിത്രത്തിന് പകരം പാക് പ്രധാനമന്ത്രിയുടെ ചിത്രം; പാകിസ്താനെ സ്‌നേഹിക്കൂ എന്ന് സന്ദേശം

ഐ​ൽ​ദി​സ് തിം ​തു​ർ​ക്കി​ഷ് സൈ​ബ​ർ ആ​ർ​മി​നി എ​ന്ന​പേ​രും ചി​ല ട്വീ​റ്റു​ക​ൾ​ക്കൊ​പ്പം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​ക്കൗ​ണ്ടി​ന്‍റെ ക​വ​ർ ചി​ത്ര​വും ഹാ​ക്ക​ർ​മാ​ർ മാ​റ്റി. ഐ​ൽ​ദി​സ് തിം ​എ​ന്ന പേ​രും ഒ​പ്പം അ​വ​രു​ടെ ചി​ഹ്ന​വും ക​ഴു​ക​ന്‍റെ ചി​ത്ര​വു​മാ​ണ് ക​വ​ർ ചി​ത്ര​മാ​യി ന​ൽ​കി​യ​ത്. ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​യി നി​മി​ഷ​ങ്ങ​ൾ​ക്ക​കം ബ​ച്ച​ന്‍റെ ട്വി​റ്റ​ർ ആ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്യ​പ്പെ​ട്ടു.

നേ​ര​ത്തെ, ന​ട​ൻ ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടും ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ബ​ച്ച​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തേ​ക്കു​റി​ച്ച് ബ​ച്ച​നോ അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

മഹാരാഷ്ട്ര സൈബര്‍ പോലീസ് യൂണിറ്റ് ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. 38 ലക്ഷത്തോളം ആളുകള്‍ പിന്തുടരുന്ന ബച്ചന്റെ അക്കൗണ്ട് ഇപ്പോള്‍ പുന:സ്ഥാപിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amitabh Bachchan's Twitter account hacked, tweets slam India, Mumbai, News, Twitter, Amitabh Bachchan, Cinema, Entertainment, Religion, Pakistan, Imran Khan, Cine Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia