Amitabh Bachchan | 'എല്ലാവര്ക്കും മറുപടിയയ്‍ക്കാനാകില്ല, ഇത് മറുപടിയായി കണക്കാക്കണം'; വിവാഹ വാര്‍ഷികത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് ജയാ ബച്ചന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് നന്ദി പറഞ്ഞ് അമിതാഭ് ബച്ചന്
Jun 3, 2022, 14:58 IST
മുംബൈ: (www.kvartha.com) 49-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് അമിതാ ബച്ചനും ജയാ ബച്ചനും. ഈ അവസരത്തില്‍ നിരവധി പേരാണ് ആശംസകളുമായി അമിതാഭ് ബച്ചന്റെ സാമൂഹ്യ മാധ്യമ പേജുകളില്‍ കമന്റുമായി എത്തുന്നത്. വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്. ജയാ ബച്ചന് ഒപ്പമുള്ള വിവാഹ ചിത്രം പങ്കുവച്ചാണ് ബിഗ്ബി നന്ദി പറഞ്ഞെത്തിയിരിക്കുന്നത്.
ഞങ്ങളുടെ വിവാഹ വാര്‍ഷികത്തില്‍ ആശംസയും സ്നേഹവും അറിയിച്ചവര്‍ക്ക് നന്ദി പറയേണ്ടതുണ്ട്. എല്ലാവര്ക്കും മറുപടിയയ്ക്കാനാകില്ലെന്നും ഇത് മറുപടിയായി കണക്കാക്കണമെന്നും പറഞ്ഞ് ഒരു പഴയകാല ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ് അമിതാഭ് ബച്ചന്.
അയന് മുഖര്‍ജി സംവിധാനം ചെയ്യുന്ന 'ബ്രഹ്മാസ്ത്ര'യാണ് ഇനി അമിതാഭ് ബച്ചന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം. 'പ്രൊഫസര്‍ അരുണ്‍ ചതുര്‍വേദി' എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'ഇഷ' എന്ന കഥാപാത്രമായിട്ടെത്തുന്ന ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. രണ്‍ബിര്‍ കപൂര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
നാഗാര്‍ജുനയും 'ബ്രഹ്മാസ്ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. 'ബ്രഹ്മാസ്ത്ര പാര്‍ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലാണ് 'ബ്രഹ്മാസ്ത്ര' എത്തുക.
T 4303 - जया और मेरी, विवाह जयंती पे जो स्नेह और आदर प्रदान किया गया है उसके लिए हाथ जोड़ कर प्रणाम करता हूँ । धनयवाद !
— Amitabh Bachchan (@SrBachchan) June 3, 2022
सब को उत्तर न दे पाएँगे, इस लिए यहाँ प्रतिक्रिया, प्रतिवचन , स्वीकार करें ❤️❤️❤️ pic.twitter.com/UYfnwDgXQl
Keywords: News,National,India,Mumbai,Entertainment,Cinema,Bollywood,wedding,Social-Media,Amitabh Batchan, Amitabh Bachchan shares vintage wedding pic with Jaya on 49th anniversary, thanks fans for wishes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.