പുതിയ 2000 രൂപയുടേയും 500 രൂപയുടേയും നോട്ടുകളെ സ്വാഗതം ചെയ്ത് പ്രമുഖ താരങ്ങള്‍; പിങ്ക് പ്രതിഭാസമെന്ന് ബച്ചന്‍

 


ന്യൂഡല്‍ഹി: (www.kvartha.com 09.11.2016) രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കി പകരം 2000 രൂപയുടേയും 500 രൂപയുടേയും പുതിയ നോട്ടുകള്‍ ഇറക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രമുഖ താരങ്ങള്‍.

പുതിയ 2000 രൂപയുടെ നോട്ട് പിങ്ക് നിറമായതിനാല്‍ പിങ്ക് ഇഫക്ട് എന്നാണ് ബച്ചന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് ബച്ചന്‍ ഈ അഭിപ്രായം പങ്കുവെച്ചത്. അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായ പിങ്ക് മനസില്‍ വച്ചുകൊണ്ടായിരുന്നു ബച്ചന്റെ ഈ പ്രതികരണം.

അതേസമയം പുതിയ ഇന്ത്യ ജനിച്ചു എന്നായിരുന്നു കേന്ദ്രത്തിന്റെ തീരുമാനത്തെ കുറിച്ച് സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പ്രതികരണം. മോഡിയുടെ തീരുമാനം ചരിത്രപരമാണെന്ന് രജനിയുടെ മരുമകനും നടനുമായ ധനുഷും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ചരിത്രപരമായ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും ധനുഷ് പറഞ്ഞു.

പുതിയ 2000 രൂപയുടേയും 500 രൂപയുടേയും നോട്ടുകളെ സ്വാഗതം ചെയ്ത് പ്രമുഖ താരങ്ങള്‍; പിങ്ക് പ്രതിഭാസമെന്ന് ബച്ചന്‍

Also Read:
സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് സസ്‌പെന്‍ഷനിലായ മജിസ്‌ട്രേറ്റ് തൂങ്ങിമരിച്ചനിലയില്‍

Keywords:  Amitabh Bachchan says Pink inspired the new Rs 2000 note, New Delhi, Twitter, Facebook, Post, Prime Minister, Narendra Modi, Actor, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia