SWISS-TOWER 24/07/2023

അത്തരം ദിവസങ്ങളിലേക്ക് മടങ്ങിപോകുന്നത് വളരെ സന്തോഷകരമാണ്....പക്ഷേ.....; പഴയകാല ചിത്രം പങ്കുവെച്ച്‌ അമിതാഭ് ബച്ചൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 01.10.2021) തന്റെ സിനിമകളിലൂടെയും സാധാരണ ജീവിതത്തിലൂടെയും ഫാഷൻ സങ്കല്‍പങ്ങളെ സ്വാധീനിച്ച നടനാണ് അമിതാഭ് ബച്ചൻ. അഭിനയിച്ച ഓരോ സിനിമയിലെ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളിൽ എന്നും വൈവിധ്യങ്ങള്‍ പുലര്‍ത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ പഴയകാല ഓർമകളുടെ ബാക്കിപത്രമെന്ന നിലയിൽ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. പങ്കുവച്ച ഉടൻ തന്നെ നിരവധി പേരാണ് ചിത്രത്തിന് പ്രതികരണവുമായി എത്തിയത്.
Aster mims 04/11/2022

അത്തരം ദിവസങ്ങളിലേക്ക് മടങ്ങിപോകുന്നത് വളരെ സന്തോഷകരമാണ്....പക്ഷേ.....; പഴയകാല ചിത്രം പങ്കുവെച്ച്‌ അമിതാഭ് ബച്ചൻ

'അത്തരം ദിവസങ്ങളിലേക്ക് മടങ്ങിപോകുന്നത് വളരെ സന്തോഷകരമാണ്......പക്ഷേ......' എന്നാണ് അദ്ദേഹം ചിത്രം പങ്കുവെച്ച് അടികുറിപ്പായി എഴുതിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിയുകയും ചെയ്തു.

അമിതാഭ് ബച്ചന്റേതായി ചെഹ്‍രെയെന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമിതാഭ് ബച്ചൻ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രഭാസും ദീപിക പദുക്കോണുമാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങള്‍.

അജയ് ദേവ്‍ഗണിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലും അമിതാഭ് ബച്ചന് പ്രധാന വേഷമുണ്ട്. മേയ് ഡേ എന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍ തന്നെയാണ് നായകൻ.

Keywords:  News, Mumbai, National, India, Top-Headlines, Entertainment, Amitabh Batchan, Photo, Cinema, Film, Social Media, Amitabh Bachchan Reminiscences Old Days With Epic Throwback Pics From Old Photoshoot.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia