കൊച്ചുമകള്‍ ആരാധ്യയ്‌ക്കൊപ്പം പാട്ടു പാടി അമിതാഭ് ബച്ചന്‍; കുടുംബത്തോടൊപ്പം റെകോര്‍ഡിങ് സ്റ്റുഡിയോയിലിരിക്കുന്ന ചിത്രം പങ്കുവെച്ച് താരം; ഏറ്റെടുത്ത് ആരാധകര്‍
Dec 31, 2020, 15:45 IST
മുംബൈ: (www.kvartha.com 31.12.2020) കൊച്ചുമകള്‍ ആരാധ്യയ്‌ക്കൊപ്പം പാട്ടു പാടി അമിതാഭ് ബച്ചന്‍. കുടുംബത്തോടൊപ്പം റെക്കോര്‍ഡിങ് സ്റ്റുഡിയോയിലിരിക്കുന്ന ചിത്രം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചു. 'നാളെ മറ്റൊരു പുലരി തുടങ്ങുകയായി. ആഘോഷങ്ങളും ആരംഭിക്കുന്നു. പക്ഷേ എന്തിനാണത്. ഇത് സാധാരണമായൊരു ദിവസവും ഒരു വര്‍ഷവുമല്ലേ. കുടുംബാംഗങ്ങള്‍ക്കൊപ്പം സംഗീതമൊരുക്കുന്നതാണ് മികച്ച കാര്യമെന്ന് എനിക്കു തോന്നുന്നു' എന്ന കുറിപ്പോടെയാണ് പുതുവര്‍ഷത്തലേന്ന് ബച്ചന്‍ ഇത്തരമൊരു ചിത്രം പങ്കുവച്ചത്.
ആരാധ്യയ്‌ക്കൊപ്പമുള്ള സെല്‍ഫിയും അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'പാട്ട് റെകോര്‍ഡിങ്ങിനു വേണ്ടി മുത്തച്ഛനും കൊച്ചുമകളും സ്റ്റുഡിയോയിലെ മൈക്കിനു മുന്നില്‍ എത്തിയപ്പോള്‍' എന്ന അടിക്കുറിപ്പോടെയാണ് ബച്ചന്റെ പോസ്റ്റ്. ചിത്രങ്ങള്‍ വൈറലായതോടെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ബച്ചനും കൊച്ചുമകളും ഒരുമിച്ചൊരുക്കുന്ന പാട്ടിന്റെ വിഡിയോ ഉടന്‍ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നുമാണ് ആരാധകര്‍ പറയുന്നത്.
ബച്ചന്റെയും ആരാധ്യയുടെയും സ്റ്റുഡിയോ ചിത്രം ട്വിറ്ററില്‍ പോസ്റ്റുചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും ഇരുവരുടെയും അടുത്തു തന്നെയുണ്ട്. മുത്തച്ഛന്റെയും കൊച്ചുമകളുടെയും പാട്ട് റെകോര്‍ഡിങ് ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയാണ് അഭിഷേക് ബച്ചന്‍. ഒന്‍പതു വയസ്സുകാരി മകള്‍ ആരാധ്യയെ പാടാനായി പ്രോത്സാഹിപ്പിക്കുന്ന ഐശ്വര്യയെയും ചിത്രത്തില്‍ കാണാം.

Keywords: Amitabh Bachchan records song with granddaughter Aaradhya, Mumbai, News, Twitter, Social Media, Amitabh Batchan, Abhishek Bachan, Cinema, National.T 3768 - ... tomorrow dawns .. and the celebrations begin .. but for what .. its just another day another year .. big deal !
— Amitabh Bachchan (@SrBachchan) December 30, 2020
Better off making music with the family .. pic.twitter.com/6Tt9uVufbp
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.