ബിഗ്ബി തൃശൂരില്‍; സാംസ്‌കാരിക നഗരിയുടെ വന്‍ വരവേല്‍പ്

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 11.05.216) ഇന്ത്യന്‍ സിനിമയുടെ ബിഗ്ബിക്ക് സാംസ്‌കാരിക നഗരിയുടെ ഊശ്മള വരവേല്‍പ്. കനത്ത ചൂടില്‍ ഉരുകിയിരുന്ന ആരാധകര്‍ക്ക് അമിതാഭ് ബച്ചന്റെ വരവ് ആവേശത്തിന്റൈ വേനല്‍മഴയായി.

'വെരി താങ്ക്ഫുള്‍' എന്ന ഘനഗാംഭീര്യ ബച്ചന്‍ ശബ്ദം അന്തരീക്ഷത്തില്‍ അലയടിച്ചതോടെ അവര്‍ ഇളകിയാടി. പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തിലെ വസന്തോത്സവം ഉദ്ഘാടനം ചെയ്യാനത്തെിയ താരത്തെ കാണാന്‍ ആയിരങ്ങളാണ് എത്തിയത്.

ട്രസ്റ്റി ടി എസ് രാമകൃഷ്ണന്‍ ബച്ചനെ പൊന്നാടയണിയിച്ചു. പിന്നണി ഗായകന്‍ അനൂപ് ശങ്കറിന്റൈ സ്വാഗതഗാനത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. വസന്തോത്സവം കോഓഡിനേറ്റര്‍ മൂര്‍ത്തി അധ്യക്ഷത വഹിച്ചു. ടി എസ് കല്യാണരാമന്‍ ആമുഖപ്രഭാഷണം നടത്തി.

ബിഗ്ബി തൃശൂരില്‍; സാംസ്‌കാരിക നഗരിയുടെ വന്‍ വരവേല്‍പ്

Keywords: Thrissur, Kerala, Actor, Bollywood, Indian, Cinema, Amitabh Bachchan, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia