SWISS-TOWER 24/07/2023

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

മുംബൈ: (www.kvartha.com 18.10.2019) കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബോളിവുഡ് താരം അമിതാബ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബച്ചനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മൂന്നു ദിവസത്തോളം അദ്ദേഹത്തിന് ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ആഴ്ചയിലാണ് ബച്ചന്‍ തന്റെ 77-ാം പിറന്നാള്‍ ആഘോഷിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നാണ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

1982 ല്‍ കൂലി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബച്ചന് പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് അറുപതോളം കുപ്പി രക്തം വേണ്ടിവരികയും മറ്റൊരാളുടെ രക്തം സ്വീകരിക്കേണ്ടി വരികയും ചെയ്തു.

അങ്ങനെ ആ രക്തത്തിലൂടെ ബച്ചന്റെ ശരീരത്തില്‍ ഹെപ്പറ്റൈറ്റിസ് ബി വൈറസ് പകരുകയും ലിവര്‍ സിറോസിസിന് കാരണമാവുകയും ചെയ്തു. കരളിലെ നല്ല കോശങ്ങളുടെ സ്ഥാനത്ത് ഫൈബ്രൈസിസ്, വീങ്ങിയ കോശങ്ങള്‍, സ്റ്റാര്‍ ടിഷ്യുകള്‍, കേടായ കോശങ്ങള്‍ തുടങ്ങിയവ രൂപപ്പെട്ട് കരള്‍ ദ്രവിക്കുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്.

മദ്യപാനികളില്‍ കണ്ടുവരുന്ന ഗുരുതരമായ രോഗമായ ലിവര്‍ സിറോസിസ് ആണ് തനിക്കെന്നും രോഗം മൂലം തന്റെ കരള്‍ 75 ശതമാനം പ്രവര്‍ത്തനരഹിതമാണെന്നും 25 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അടുത്തിടെ ബച്ചന്‍ തന്നെ ട്വിറ്ററിലൂടെ ആരോധകരോട് പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Amitabh Bachchan in hospital since 3 days, being treated for liver problem, Mumbai, News, Hospital, Treatment, Bollywood, Actor, Amitabh Bachchan, Cinema, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia