SWISS-TOWER 24/07/2023

അമിതാബ് ബച്ചന്‍ സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 02.08.2020) അമിതാബ് ബച്ചന്‍ സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക്. ജൂണ്‍ 12 ന് ആണ് കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ബിഗ്ബിയെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ്, പേരക്കുട്ടി ആരാധ്യ എന്നിവര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഐശ്വര്യയും മകളും ജുലൈ 27ന് സുഖംപ്രാപിച്ച് വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ ബിഗ്ബിയും അഭിഷേകും ചികിത്സയില്‍ തുടരുകയായിരുന്നു.

അമിതാബ് ബച്ചന്‍ സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക്

അഭിഷേക് ബച്ചനാണ് പിതാവ് സുഖംപ്രാപിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആരാധകരടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി പറഞ്ഞാണ് അഭിഷേക് ട്വിറ്ററില്‍ പോസ്റ്റിട്ടത്. എന്നാല്‍ താന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയെന്നോ ഇല്ലെന്നോ അഭിഷേക് പറഞ്ഞിട്ടില്ല.

Keywords:  Amitabh Bachchan Discharged from Hospital After Testing Covid-19 Negative. Amitabh Batchan, Abhishek Bachan, Twitter, hospital, Treatment, Actor, Bollywood, National, Cinema.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia