'തന്റെ മകന് പറ്റിയ തെറ്റിൽ ജാക്കി ചാൻ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു'; ആര്യനെ പിന്തുണച്ചവർക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെ ഷാരുഖ് ഖാന് നേരെയും കങ്കണയുടെ ഒളിയമ്പോ?

 


മുംബൈ: (www.kvartha.com 11.10.2021) ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡിൽ തകൃതിയായ ചർചയാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. ആര്യന് പിന്തുണയുമായി ചിലർ എത്തുമ്പോൾ മറ്റുചിലർ എതിർപ്പുമായും രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോഴിത ജാക്കി ചാന്റെ മകൻ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ സംഭവം ഓര്‍മപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണൗട്. 2014ലാണ് ലഹരുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജാക്കി ചാന്റെ മകന്‍ ജെയ്സി ചാന്‍ അറസ്റ്റിലാവുന്നത്. പിന്നീട് ആറുമാസത്തെ തടവിന് മകന്‍ ശിക്ഷിക്കപ്പെട്ടതോടെ, ജാക്കിചാന്‍ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.

'എന്റെ മകന്റെ പ്രവർത്തിയിൽ ലജ്ജിതനാണ്. ഇതെന്റെ പരാജയം, അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അവനെ ഞാൻ സംരക്ഷിക്കില്ല', എന്നായിരുന്നു താരം അന്ന് പറഞ്ഞത്. ഈ ക്ഷമാപണത്തിന്റെ ഒരു ചിത്രമാണ് കങ്കണ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

'തന്റെ മകന് പറ്റിയ തെറ്റിൽ ജാക്കി ചാൻ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു'; ആര്യനെ പിന്തുണച്ചവർക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെ ഷാരുഖ് ഖാന് നേരെയും കങ്കണയുടെ ഒളിയമ്പോ?

എന്നാൽ ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ഷാറുഖ് ഖാനെയാണ് കങ്കണ ലക്ഷ്യം വയ്ക്കുന്നതെന്ന തരത്തിലാണ് പ്രചരണങ്ങൾ. #justsaying എന്ന ഹാഷ് ടാഗോടെയാണ് കങ്കണ ഇക്കാര്യം പങ്കുവച്ചത്.

അതേസമയം ആര്യൻ ഖാനെ പിന്തുണച്ചവർക്കെതിരെ കങ്കണ നേരത്തെ തന്നെ രം​ഗത്തെത്തിയിരുന്നു.

'എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്. നമ്മുടെ കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ. ദുര്‍ബലനായി ഇരിക്കുന്ന ഒരാളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ ഇവിടെ ഈ കുറ്റവാളികള്‍ അയാള്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പിന്തുണയ്ക്കുന്നു', കങ്കണ കുറിച്ചു.

Keywords:  News, Mumbai, Sharukh Khan, Entertainment, Film, National, India, Cinema, Actress, Actor, Top-Headlines, Aryan Khan drugs case, Kangana Ranaut, Aryan Khan, Jackie Chan, Amid Aryan Khan drugs case, Kangana Ranaut takes an indirect jibe at Shah Rukh Khan; points out how Jackie Chan had apologised after his son's arrest.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia