SWISS-TOWER 24/07/2023

Ameesha Patel | ഒരു മണിക്കൂര്‍ നേരത്തെ പ്രകടനത്തിനായി വാങ്ങിയത് വലിയ തുക; ചെലവഴിച്ചത് 3 മിനുട് മാത്രം; കഹോ നാ പ്യാര്‍ ഹേ താരം അമീഷ പടേലിനെതിരെ വഞ്ചനയ്ക്ക് പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തകന്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com) കഹോ നാ... പ്യാര്‍ ഹേ ഫെയിം നടി അമീഷ പടേലിനെതിരെ വഞ്ചനയ്ക്ക് പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തകന്‍. സുനില്‍ ജെയിന്‍ എന്ന സാമൂഹിക പ്രവര്‍ത്തകനാണ് നടിക്കെതിരെ പരാതി നല്‍കിയത്.

Ameesha Patel | ഒരു മണിക്കൂര്‍ നേരത്തെ പ്രകടനത്തിനായി വാങ്ങിയത് വലിയ തുക; ചെലവഴിച്ചത് 3 മിനുട് മാത്രം; കഹോ നാ പ്യാര്‍ ഹേ താരം അമീഷ പടേലിനെതിരെ വഞ്ചനയ്ക്ക് പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തകന്‍

സംഭവത്തെ കുറിച്ച് പൊലീസും മാധ്യമങ്ങളും റിപോര്‍ട് ചെയ്യുന്നത്:

അടുത്തിടെ മധ്യപ്രദേശിലെ ഖണ്ട്വയില്‍ നടന്ന ഒരു പരിപാടിയില്‍ അമീഷ പടേല്‍ എത്തിയിരുന്നു. പരിപാടി കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം, വേദിയില്‍ സുരക്ഷിതത്വമില്ലെന്ന് കാട്ടി നടി ട്വീറ്റ് ചെയ്യുകയും സംരക്ഷണം നല്‍കിയതിന് ലോകല്‍ പൊലീസിന് നന്ദി പറയുകയും ചെയ്തു.

എന്നാല്‍, ഗദ: ഏക് പ്രേം കഥ താരം തങ്ങളെ വഞ്ചിച്ചതായി പരിപാടിയുടെ സംഘാടകര്‍ ആരോപിച്ചു. പരിപാടിക്കായി അമീഷ വലിയ തുക ഈടാക്കിയെങ്കിലും ചുരുങ്ങിയ സമയം മാത്രമാണ് അവര്‍ വേദിയിലുണ്ടായിരുന്നത് എന്ന് സുനില്‍ ജെയിന്‍ എന്ന സാമൂഹിക പ്രവര്‍ത്തകനെ ഉദ്ധരിച്ച് ഇറ്റിംസ് റിപോട് ചെയ്യുന്നു.

ഒരു മണിക്കൂര്‍ നേരത്തേക്ക് വന്‍തുകയാണ് താരം സംഘാടകരില്‍ നിന്നും വാങ്ങിയത്. എന്നാല്‍ മൂന്ന് മിനിറ്റ് മാത്രം പ്രകടനം നടത്തിയ ശേഷം അമീഷ വേദി വിട്ടുവെന്ന് സ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

രാത്രി 9.30 ഓടെ ക്ഷേത്രപരിസരത്ത് തയാറാക്കിയ സ്റ്റേജിലെത്തി നടി സദസിനെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് വെറും മൂന്ന് മിനിറ്റ് മാത്രം പ്രകടനം നടത്തിയ ശേഷം താരം ഇന്‍ഡോറിലേക്ക് പോയി എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, സംഭവത്തെക്കുറിച്ച് അമീഷ തന്റെ ട്വിറ്റര്‍ അകൗണ്ടില്‍ ഇങ്ങനെ പ്രസ്താവന ഇറക്കി;

'ഇന്നലെ ഏപ്രില്‍ 23 ന് മധ്യപ്രദേശിലെ ഖാണ്ഡവ നഗരത്തില്‍ നടന്ന നവചന്ദി മഹോത്സവ് 2022 ല്‍ പങ്കെടുത്തു ... സ്റ്റാര്‍ ഫ് ളാഷ് എന്റര്‍ടെയ്ന്‍മെന്റും മിസ്റ്റര്‍ അരവിന്ദ് പാണ്ഡെയും ചേര്‍ന്ന് മോശമായി സംഘടിപ്പിച്ച പരിപാടി .. എനിക്ക് എന്റെ ജീവനെ കുറിച്ച് ഭയമായിരുന്നു, പക്ഷേ എന്നെ നന്നായി പരിപാലിച്ചതിന് പ്രാദേശിക പൊലീസിനോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. .'

'നടി അമീഷ പടേലിന്റെ പരിപാടി നടക്കുന്ന ദിവസം ഞാനും അവിടെ ഉണ്ടായിരുന്നു, തീര്‍ചയായും ആള്‍ക്കൂട്ടം ഉണ്ടായിരുന്നു, പക്ഷേ അവരുടെ ഭാഗത്തുനിന്നും അപമര്യാദയായി ഒരു പെരുമാറ്റവും ഉണ്ടായിരുന്നില്ല. എന്നാല്‍ മറ്റേതെങ്കിലും രീതിയിലുള്ള ഭയം അവര്‍ക്കുണ്ടായിരുന്നോ എന്ന് അറിയില്ല എന്ന് മൊഗട് പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഈശ്വര്‍ സിംഗ് ചൗഹാനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ഗദര്‍ 2 ആണ് അമീഷ പടേലിന്റെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Keywords:  Ameesha Patel accused of 'cheating' by social worker, police complaint filed against Kaho Naa... Pyaar Hai actress, Mumbai, News, Cinema, Entertainment, Actress, Police, Complaint, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia