അമല- വിജയ് വിവാഹമോചനം; കേട്ടവാര്‍ത്ത സത്യം, നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിജയ് യുടെ പിതാവ്
Jul 28, 2016, 13:00 IST
(www.kvartha.com 28.07.2016) പ്രശസ്ത മലയാളം- തെന്നിന്ത്യന്‍ താരം അമല പോളും ഭര്‍ത്താവും നിര്‍മാതാവുമായ എ എല്‍ വിജയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയ്ക്ക് സ്ഥിരീകരണവുമായി വിജയ്‌യുടെ പിതാവ് എ എല്‍ അളഗപ്പന്‍ രംഗത്ത്. അമല പോളിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് അളഗപ്പന്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അളഗപ്പന്‍ അമലയ്‌ക്കെതിരെ തിരിഞ്ഞത്.
വിവാഹമോചനം സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വാര്‍ത്ത സത്യം തന്നെയാണ്. വിവാഹമോചനം നേടുന്നു എന്നതും സത്യമാണെന്നും അളഗപ്പന്‍ പറഞ്ഞു. നേരത്തെ വിജയ് ഇക്കാര്യത്തില്‍ സ്ഥിരീകരണം പറഞ്ഞിരുന്നില്ലെങ്കിലും മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരുന്നു.
അമല തമിഴ് ചിത്രങ്ങളില്‍ തുടരെ അഭിനയിക്കുന്നതും കരാര്‍ ഒപ്പിടുന്നതുമാണ് ഇവരുടെ ദാമ്പത്യത്തിന് വിള്ളല്‍ വീഴാനുള്ള കാരണം. അമല പുതിയ ചിത്രങ്ങളില്‍ കരാര്‍ ഇടുന്നതോ അഭിനയിക്കുന്നതോ വിജയ്‌യ്ക്ക് ഇഷ്ടമല്ലായിരുന്നു. ഇതേച്ചൊല്ലി ഇരുവര്‍ക്കുമിടയിലും ചെറിയൊരു വഴക്കും നടന്നിരുന്നു.

പിന്നീട് ഇനി പുതിയ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് അമല തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നെയും അമല തുടരെ തുടരെ ചിത്രങ്ങള്‍ ചെയ്തു. സൂര്യക്കൊപ്പം പസങ്ക 2, ധനുഷ് നിര്‍മിച്ച അമ്മ കണക്ക്, ഇപ്പോള്‍ ധനുഷിന്റെ നായികയായി വട ചൈന്നൈ ഇങ്ങനെ നിരവധി ചിത്രങ്ങള്‍ക്കും അമല കരാര്‍ ഒപ്പിട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇത് വിജയ്‌യ്ക്കും ഞങ്ങള്‍ക്കും ശരിയായി തോന്നിയില്ല.
ഞങ്ങള്‍ അമലയുടെ കുടുംബത്തോടും ഇരുവരുടേയും ദാമ്പത്യ പ്രശ്‌നങ്ങളെപ്പറ്റി സംസാരിച്ചു. എന്നാല്‍ അമല തങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍ പോലും തയാറാകുന്നില്ല. എന്നാല്‍ അമലയും വിജയ്‌യും ഇതേപ്പറ്റി എന്താണ് സംസാരിച്ചതെന്ന് തനിക്ക് അറിയില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനാണ് മുഖ്യം. കേട്ട വാര്‍ത്ത നൂറ് ശതമാനവും സത്യമാണ്. ഇനി നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും അളഗപ്പന്‍ പറഞ്ഞു.
അതിനിടെ അമല ഇപ്പോള്‍ വിജയ്‌യുമായി പിരിഞ്ഞ് താമസിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇക്കാര്യത്തില്‍ അമല പോള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അമലയുടെ മൊബൈല്‍ ഫോണിന്റെ ഇന്‍കമിങ് കോള്‍ പോലും തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ എല്‍ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ ഏഴിന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.
ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ അമലം. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും നടി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. മലയാളത്തില്‍ ഷാജഹാനും പരീക്കുട്ടിയും ആണ് അമല പോള്‍ ഒടുവില്‍ അഭിനയിച്ചത്.
എ എല്‍ വിജയ്‌യുടെ പുതിയ ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡെവിള്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രഭുദേവയാണ് നായകന്‍. ഈ സിനിമയില്‍ വില്ലനായി എത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോള്‍ ആണെന്നതും ശ്രദ്ധേയമാണ്.

Keywords: Amala Paul's father-in-law criticizes her for choosing movies over family, Media, Malayalam, Cinema, Actress, Parents, Family, Brother, Dhanush, Mobile Phone, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.