അമലാപോളിന്റെ മുന്‍ഭര്‍ത്താവ് വിവാഹം കഴിക്കാന്‍ പോകുന്നത് മലയാളി നടിയെ; വിവാഹ വാര്‍ത്തകേട്ട് അമല ഷൂട്ടിംഗ് സെറ്റില്‍ നിന്നും മാറിനിന്നു?

 


ചെന്നൈ: (www.kvartha.com 02.03.2017) അമല പോളിന്റെ മുന്‍ ഭര്‍ത്താവും തമിഴ് സംവിധായകനുമായ എ.എല്‍ വിജയി രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. വധു മലയാള നടിയെന്നാണ് റിപ്പോര്‍ട്ട്. ചില സിനിമാ പ്രസിദ്ധീകരണങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മലയാളത്തില്‍ നിന്ന് അടുത്തിടെ തമിഴിലെത്തിയ ഈ നടിയുമായി വിജയ് സൗഹൃത്തിലായിരുന്നുവെന്നും പിന്നീട് ഈ ബന്ധം വിവാഹത്തിലേക്ക് എത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിജയിയുടെ പിതാവും തമിഴ് നിര്‍മ്മാതാവുമായ എ.എല്‍ അളഗപ്പനാണ് വിവാഹത്തിന് ചുക്കാന്‍ പിടിക്കുന്നത്.

  അമലാപോളിന്റെ മുന്‍ഭര്‍ത്താവ് വിവാഹം കഴിക്കാന്‍ പോകുന്നത് മലയാളി നടിയെ; വിവാഹ വാര്‍ത്തകേട്ട് അമല ഷൂട്ടിംഗ് സെറ്റില്‍ നിന്നും മാറിനിന്നു?

അതിനിടയില്‍ വിജയ് വീണ്ടും വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞ അമലപോള്‍ മൂഡ് ഓഫായി ഷൂട്ടിംഗ് സെറ്റ് വിട്ടെന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിജയ് അമല പോളിനെ ജീവിതസഖിയാക്കിയത്. എന്നാല്‍ ഈ ബന്ധം ഒരു വര്‍ഷത്തിനുള്ളില്‍ വേര്‍പിരിയലിന്റെ വക്കിലെത്തി. അടുത്തിടെയാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടിയത്. അമല വിശ്വാസ വഞ്ചന കാട്ടിയെന്നാണ് വിജയും കുടുംബവും ബന്ധം വേര്‍പെടാനുള്ള കാരണമായി പറയുന്നത്.

Also Read:
എം എസ് എഫ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Amala Paul's ex-husband AL Vijay to remarry,Chennai, Director, Cinema, Entertainment, News, Friends, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia