Amala Paul | ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി അമല പോള്‍; ആദ്യ ചിത്രം അജയ് ദേവ്ഗണിനൊപ്പം; 'കൈതി'യുടെ ഹിന്ദി റീമേക് ഭോലയില്‍ പ്രത്യേക വേഷത്തില്‍ എത്തുന്നു
Nov 3, 2022, 08:26 IST
മുംബൈ: (www.kvartha.com) ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് തെന്നിന്‍ഡ്യന്‍ താരസുന്ദരി അമല പോള്‍. അജയ് ദേവ്ഗണിനൊപ്പമാണ് ആദ്യ ചിത്രം. തമിഴ് സൂപര്‍ ഹിറ്റായ 'കൈതി'യുടെ ഹിന്ദി റീമേക് 'ഭോല'യിലാണ് അമല പ്രത്യേക വേഷത്തില്‍ എത്തുന്നത്.
നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. അജയ് ദേവഗണിന്റെ നാലാമത്തെ സംവിധാന ചിത്രം കൂടിയാണിത്. ഡെല്‍ഹിയുടെ വേഷത്തില്‍ എത്തുന്നതും അജയ് ദേവ്ഗണ്‍ തന്നെയാണ്. അടുത്ത വര്‍ഷം ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
2019ല്‍ റിലീസ് ചെയ്ത കൈതി സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം കാര്‍ത്തിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു.
ബോക്സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്. 'ദളപതി 67'ന് ശേഷം മാത്രമേ 'കൈതി 2'ന്റെ ജോലികള്‍ ലോകേഷ് കനകരാജ് തുടങ്ങുവെന്നാണ് കാര്‍ത്തി അറിയിച്ചിരിക്കുന്നത്.
ഇനി അജയ് ദേവഗണിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം 'ദൃശ്യം 2' ആണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. അക്ഷയ് ഖന്ന, തബു, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം, 'ടീചര്‍' എന്ന ചിത്രമാണ് അമലയുടേതായി റിലീസിനൊരുങ്ങുന്നത്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമല മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ത്രിലര്‍ ഗണത്തില്‍പെടുന്ന ചിത്രം ഡിസംബര്‍ 2 ന് തിയറ്ററുകളില്‍ എത്തും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.