ആടൈ; പ്രേക്ഷകരുടെ അഭിപ്രായം അറിയാന്‍ തിയേറ്ററില്‍ വേഷം മാറി എത്തി അമല പോള്‍

 


ചെന്നൈ: (www.kvartha.com 23.07.2019) അമല പോള്‍ നായികയായി എത്തിയ ആടൈ സിനിമ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. രത്നകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ആടൈ. നിരവധി വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ശേഷം ചിത്രം തിയേറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്.

അതിനിടെ പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ തിയറ്ററുകളില്‍ നേരിട്ട് എത്തുകയാണ് അമല പോള്‍. സിനിമ കഴിഞ്ഞു പുറത്തിറങ്ങുന്ന പ്രേക്ഷകരോട് ചിത്രം എങ്ങനെയുണ്ടെന്ന് ചോദിക്കുന്ന റിപ്പോര്‍ട്ടര്‍ ആയാണ് അമല എത്തിയത്.

ആടൈ; പ്രേക്ഷകരുടെ അഭിപ്രായം അറിയാന്‍ തിയേറ്ററില്‍ വേഷം മാറി എത്തി അമല പോള്‍

മുടി മുറിച്ച് തൊപ്പിയും വച്ചിരിക്കുന്നതിനാല്‍ അമലയെ അത്ര പെട്ടെന്നു കണ്ടുപിടിക്കുക എളുപ്പമല്ലായിരുന്നു. ചിത്രം കണ്ടിറങ്ങുന്നവരെല്ലാം അമലയുടെ പ്രകടനത്തെക്കുറിച്ചാണ് കൂടുതലും പ്രശംസിക്കുന്നത്. സിനിമ കണ്ടവരൊക്കെ അമല പോളിന്റെ അഭിനയത്തെ വാനോളം അഭിനന്ദിക്കുന്നത് വീഡിയോയില്‍ കാണാം. കുടുംബ സമേതം കാണാന്‍ പറ്റിയ സിനിമയാണിതെന്നും പ്രേക്ഷകര്‍ പറയുന്നു. അമല പോളിനു പുറമെ സിനിമയുടെ സംവിധായകന്‍ രത്‌നകുമാറും നടന്മാരായ രോഹിത്തും ഗോപിയും തിയറ്ററില്‍ എത്തിയിരുന്നു.

തന്റെ അഭിനയ ജീവിതത്തിലെ ഏറെ നിര്‍ണായകമായ ചിത്രമായാണ് അമല ആടൈയെ കാണുന്നത്. അതു ശരിവയ്ക്കുന്ന പ്രതികരണങ്ങളാണ് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ചിത്രത്തിനു ലഭിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amala paul surprise theatre visit prank audience, Chennai, News, Cinema, Theater, Video, Entertainment, Actress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia