'ഇതിനൊരു പോംവഴിയില്ലേ?'; കരഞ്ഞ് തളര്‍ന്ന കണ്ണുമായി നടി അമല പോള്‍

 


കൊച്ചി: (www.kvartha.com 16.07.2020) കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട അമലാ പോളിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അമല തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമി(Instagram)ല്‍ പങ്കുവച്ച സ്റ്റോറി കണ്ടാല്‍ ആദ്യം ആരായാലും ഒന്ന് തെറ്റിദ്ധരിക്കും. 'ഇതിനൊരു പോംവഴിയില്ലേ?' എന്ന അടിക്കുറിപ്പോടെയാണ് നടി 'കരച്ചില്‍ വീഡിയോ' സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയുടെ അവസാനം ഒരു ട്വിസ്റ്റുമുണ്ട്. നടിയെ കരയിച്ചത് ആരാണെന്നോ? ഉള്ളിയാണ് അമലയുടെ കണ്ണീരിന് പിന്നില്‍. ഉള്ളി അരിയുന്നതിനിടെയാണ് താരം കരഞ്ഞത്. ആദ്യം ഞങ്ങളെയൊന്ന് ഞെട്ടിച്ചു എന്നാണ് ആരാധകര്‍ ഇതിന് നല്‍കിയിരിക്കുന്ന മറുപടി.

'ഇതിനൊരു പോംവഴിയില്ലേ?'; കരഞ്ഞ് തളര്‍ന്ന കണ്ണുമായി നടി അമല പോള്‍

കരയാതെ ഉള്ളിയരിയാന്‍ മാര്‍ഗമില്ലേ എന്നാണ് അമല(Amala Paul)യുടെ കുറിപ്പിന്റെ അര്‍ഥം. ലോക്ക് ഡൗണായതിനാല്‍ അമ്മയ്‌ക്കൊപ്പം കേരളത്തിലാണ് അമലയിപ്പോള്‍ ഉള്ളത്.

അടുത്തിടെ, സുഹൃത്തും ഗായകനുമായ ഭവ്‌നീന്ദര്‍ സിംഗുമായി താരത്തിന്റെ വിവാഹം കഴിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Keywords:  Amala Paul Crying Prank Videos Goes Viral, Kochi, News, Actress, Cinema, Social Network, Friend, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia