അഭിനയം, ഡാൻസ്, ഡയലോഗ്, സ്റ്റൈൽ, ആറ്റിറ്റ്യൂഡ് ഇവ മുഖ്യം ബിഗിലേ..............ഒമറിന്റെ ചോദ്യത്തിന് മറുപടിയുമായി അൽഫോൺസ് പുത്രൻ
May 7, 2021, 12:23 IST
കൊച്ചി: (www.kvartha.com 07.05.2021) കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് എന്ന സംവിധായകൻ ഒമര്‍ ലുലുവിന്റെ ചോദ്യത്തിന് മറുപടിയുമായി മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ അൽഫോൺസ് പുത്രൻ.
രജനി, ചിരഞ്‍ജീവി, അല്ലു അർജുൻ,വിജയ് ഇപ്പോള്‍ ബാഹുബലിയിലൂടെ പ്രഭാസും കെജിഎഫിലൂടെ യാഷും നേടിയ സ്റ്റാർഡം മലയാളത്തില്‍ ഏതെങ്കിലും ഒരു നടന് ഉണ്ടോ. അതുപോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് എന്നായിരുന്നു ഒമര്‍ ലുലു ചോദിച്ചത്.
സാമൂഹ്യമാധ്യമത്തിലൂടെ ഇതിനോടകം തന്നെ ഒമര്‍ ലുലു പറഞ്ഞ കാര്യം വിവാദവുമായി.
എന്നാൽ ഇപോഴിതാ, മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, എല്ലാവർക്കും ഇത് ഈസി ആയി പറ്റുമെന്ന് തോന്നുന്നുവെന്ന് വ്യക്തമാക്കിയാണ് സംവിധായകൻ അല്‍ഫോൻസ് പുത്രൻ രംഗത്ത് എത്തിയിരിക്കുന്നത്.
അല്‍ഫോണ്‍സ് പുത്രൻ അടക്കം ഒട്ടേറെ പേര്‍ പ്രതികരണവുമായി എത്തിയെങ്കിലും ഒമറിന്റെ ചോദ്യത്തിന് അല്‍ഫോൻസ് പുത്രൻ മറ്റ് നടൻമാരുടെ പേര് എടുത്ത് പറഞ്ഞായിരുന്നു മറുപടി നല്‍കിയത്.

അഭിനയം, ഡാൻസ്, ഡയലോഗ്, സ്റ്റൈൽ, ആറ്റിറ്റ്യൂഡ് ഇവ മുഖ്യം ബിഗിലേ.. ഈ പറഞ്ഞ ലിസ്റ്റിൽ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, കമൽ ഹാസൻ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എല്ലാവർക്കും ഇത് ഈസി ആയി പറ്റുമെന്ന് തോന്നുന്നു. പാൻ ഇന്ത്യൻ സ്ക്രിപ്റ്റിൽ ഇവർ അഭിനയിച്ചാൽ നടക്കാവുന്നതേയുള്ളു എന്ന് തോന്നുന്നു. ഇപ്പോൾ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു 100 കോടി ബജറ്റിൽ നിർമിച്ച നല്ല സ്‍ക്രിപ്റ്റും അവതരണവും ഉള്ള ചിത്രം വന്നാൽ സ്റ്റീവൻ സ്പിൽബർഗ് പോലും ചിലപ്പോള്‍ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാൻ സാധ്യതയുണ്ട്- അല്‍ഫോൻസ് പുത്രൻ പറഞ്ഞു.
Keywords: News, Entertainment, Film, Cinema, Malayalam, Actor, Director, Kerala, State, Kochi, Alphonse Puthren comment on Omer Lulu Facebook post.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.