'അല്ലു അർജുന്റെ എതിരാളിയായി ഫഹദ്'; പുഷ്പയുടെ ആദ്യഭാഗം റിലീസിനൊരുന്നു; തീയതി പുറത്തുവിട്ടു
Oct 2, 2021, 12:54 IST
ഹൈദരബാദ്: (www.kvartha.com 02.10.2021) പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ. തെന്നിന്ത്യൻ പ്രിയതാരം അല്ലു അർജുൻ നായകനാവുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ഫഹദാണ് വിലനായി എത്തുന്നത്. ഈയൊരറ്റ കാരണം കൊണ്ടുതന്നെയാണ് ചിത്രം റിലീസിന് മുൻപ് തന്നെ ഇത്രയധികം ശ്രദ്ധിക്കപ്പട്ടത്.
ചിത്രത്തിന്റെ ടീസറിന് ലഭിച്ച റെകോർഡ് നേട്ടം അതിന് ഉദാഹരണമാണ്. രാജമൗലി ചിത്രങ്ങളായ ആര്‍ ആര്‍ ആര്‍, ബാഹുബലി, രാധേശ്യാം തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം റെകോര്‍ഡുകളാണ് പുഷ്പയുടെ ടീസർ തകര്‍ത്തത്. ചിത്രത്തിന്റെ ആദ്യഭാഗം ഡിസംബറിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
2021 ഡിസംബർ 17നാണ് ചിത്രത്തിന്റെ ആദ്യഭാഗം തിയറ്ററുകളിൽ എത്തുക. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപെര്‍താരമാക്കിയ സുകുമാരാണ് ഇതിന്റെയും സംവിധാനം. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേകേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ക്യാമറ.
ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗൻഡ് ട്രാകും നിര്‍വഹിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗൻഡ് എന്‍ജിനീയറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.
Keywords: News, Hyderabad, Entertainment, Film, Actor, Cinema, Fahad Fazil, National, India, Allu Arjun, Pushpa, Allu Arjun's 'Pushpa' to release in theatres on Dec 17.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.