അല്ലു അര്‍ജുന്റെ 'പുഷ്പ' തിയറ്റര്‍ തകര്‍ത്തുവാരി, ഇനി ഒടിടിയില്‍ പൊളിക്കും; റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം
Jan 5, 2022, 16:13 IST
കൊച്ചി: (www.kvartha.com 05.01.2022) ടോളിവുഡില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ് ലഭിച്ച ചിത്രങ്ങളിലൊന്നായിരുന്നു അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'പുഷ്പ'. പതിവിന് വിപരീതമായി ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ചുവച്ച് ഒരു രക്തചന്ദനക്കടത്തുകാരന്റെ വേഷത്തിലാണ് അല്ലു ചിത്രത്തില്‍ എത്തിയത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഡിസംബര്‍ 17ന് തിയറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.
ഇപ്പോഴിതാ, 'പുഷ്പ'യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. നേരത്തെ റിപോര്‍ട് ചെയ്യപ്പെട്ടിരുന്നതുപോലെ ജനുവരി 7ന് പ്രൈം വീഡിയോയില്‍ ചിത്രം എത്തും. തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നട പതിപ്പുകളും ഒടിടിയിലൂടെ കാണാനാവും. രാത്രി 8 മണിക്കാണ് റിലീസ്.
പ്രതിനായക കഥാപാത്രമായി ചിത്രത്തില്‍ എത്തിയിരിക്കുന്നത് മലയാളത്തിന്റെ ഫഹദ് ഫാസിലാണ്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസറായാണ് ഫഹദ് എത്തിയത്. ഫഹദിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രവുമാണ് ഇത്.
സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാണം മൈത്രി മൂവി മേകേഴ്‌സും മുട്ടംസെട്ടി മീഡിയയും സംയുക്തമായിട്ടായിരുന്നു. രണ്ടാംഭാഗം ഈ വര്‍ഷം തിയറ്ററുകളിലെത്തും. കഴിഞ്ഞ വര്‍ഷത്തെ ഇന്‍ഡ്യന്‍ റിലീസുകളില്‍ ഏറ്റവും വലിയ ഗ്രോസ് നേടിയ ചിത്രം ഇതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടിക്ക് മുകളില്‍ ചിത്രം ഇതിനകം നേടിയിട്ടുണ്ട്.
Keywords: News, Kerala, State, Kochi, Business, Finance, Technology, Cinema, Social Media, Entertainment, Allu Arjun's Pushpa Movie Will Be Released On Amazon Prime On This Date
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.