അല്ലു അര്‍ജുന്റെ പുതിയ ചിത്രം 'ദുവ്വഡാ ജഗന്നാഥം' ടീസര്‍ പുറത്തിറങ്ങി
Feb 24, 2017, 16:44 IST
ഹൈദരാബാദ്: (www.kvartha.com 24.02.2017) ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഡാന്‍സറും ആക്ഷന്‍ നായകനുമായ അല്ലു അര്‍ജുന്റെ പുതിയ ചിത്രം ദുവ്വഡാ ജഗന്നാഥം ടീസര്‍ ഇറങ്ങി. ഹരീഷ് ശങ്കറിന്റെ കഥക്ക് രമേശ് റെഡ്ഡിയും ദീപക് രാജുമാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ദില്‍രാജു, ശിരീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ സംവിധായകന്‍ രചയിതാവ് കൂടിയായ ഹരീഷ് ശങ്കറാണ്.

അല്ലു അര്‍ജുന്‍ ഒരു മുഴുവന്‍ സമയ ഭക്തനായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. ദൈവ വിശ്വാസിയായ നായകന് അവിചാരിതമായി ഇടപെടേണ്ടി വരുന്ന ചില സംഭവ വികാസങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമായിരിക്കും 'ദുവ്വഡാ ജഗന്നാഥം' എന്ന് സംവിധായകനും പറയുന്നു. പൂജ ഹെഡ്ജ് ആണ് അല്ലുവിന്റെ നായികയായി അഭിനയിക്കുന്നത്. ചോട്ടാ കെ പ്രസാദ് എഡിററിംഗും ദേവിശ്രീ പ്രസാദ് സംഗീതവും നിര്‍വ്വഹിക്കുന്ന ദുവ്വഡാ ജഗന്നാഥം മെയ് മാസം തിയേറ്ററുകളിലെത്തും.
2016 ല്‍ പുറത്തിറങ്ങിയ 'സരൈ നോടു' എന്ന ചിത്രമാണ് അല്ലുവിന്റെ അവസാനമായി ഇറങ്ങിയ ചിത്രം. ബോയ്പാടി ശ്രീനു സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയമാണ് നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Allu Arjun new Telugu movie DJ Duvvada Jagannadham teaser releases. Watch DJ Duvvada Jagannadham Official Teaser. #DJ Movie Stars #AlluArjun, #PoojaHegde. Produced by Dil Raju & Directed by Harish Shankar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.