അല്ലുവിന്റെ ഓട്ടോഗ്രാഫ് വേണമെന്ന് കുട്ടി ആരാധകന്‍; ഓട്ടോഗ്രാഫും നിറയെ സമ്മാനങ്ങളുമായി സ്വന്തം മകനെ അനാഥാലയത്തിലേക്ക് അയച്ച് താരം, വീഡിയോ
Dec 26, 2020, 10:11 IST
ഹൈദരാബാദ്: (www.kvartha.com 26.12.2020) ക്രിസ്മസ് സമ്മാനമായി അല്ലു അര്‍ജുന്റെ ഓട്ടോഗ്രാഫ് വേണമെന്ന കുട്ടി ആരാധകന്റെ ആഗ്രഹം സാധിച്ച് കൊടുത്ത് താരം. ഹൈദരാബാദിലെ അനാഥാലയത്തില്‍ കഴിയുന്ന സമീര്‍ എന്ന ബാലനാണ് താരം സര്‍പ്രൈസ് നല്‍കിയിരിക്കുന്നത്. സമീര്‍ എന്ന ആ കുഞ്ഞിന് കൊടുക്കാന്‍ സമ്മാനങ്ങളും ഹൃദയം കൊണ്ടെഴുതിയ ഓട്ടോഗ്രാഫുമായി സമാനപ്രായത്തിലുള്ള സ്വന്തം മകനെ തന്നെയാണ് അല്ലു അര്‍ജുന്‍ അനാഥാലയത്തിലേക്ക് അയച്ചത്. തെന്നിന്ത്യയുടെ ഹൃദയം കവരുകയാണ് ഈ വീഡിയോ.
നടി വിഥിക ഷേരുവാണ് സമീറിന്റെ ആഗ്രഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. അനാഥാലയത്തിലെ കുട്ടികള്‍ക്കായി സീക്രട്ട് സാന്റ വീഡിയോ വിഥിക ഒരുക്കിയിരുന്നു. ഈ വീഡിയോയില്‍ സമീറിനോട് ക്രിസ്മസ് സമ്മാനമായി എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ മറുപടി അല്ലുവിന്റെ ഓട്ടോഗ്രാഫ് വേണമെന്നായിരുന്നു. പിന്നാലെ വിഥിക സമീറിന്റെ ആഗ്രഹം ട്വിറ്ററിലൂടെ അല്ലുവിനെ അറിയിക്കുകയായിരുന്നു.
'ഹലോ അല്ലു അര്‍ജുന്‍ ഗാരു ഈ മോഹം നിങ്ങള്‍ മാത്രമേ സഫലമാക്കാന്‍ സാധിക്കൂ' എന്ന് അപേക്ഷിച്ച് കൊണ്ടായിരുന്നു നടിയുടെ ട്വീറ്റ്.
Hello @alluarjun garu,
— Vithika Sheru (@IamVithikaSheru) December 17, 2020
This a humble request from me & our team to make this little boy's dream come true. He is a huge fan of yours & he wants nothing but your autograph for this Christmas, can you please BE HIS SANTA for this Christmas ⭐ pic.twitter.com/P96hPxA55E
ഇക്കാര്യം അറിഞ്ഞ അല്ലു അനാഥാലയത്തിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ക്രിസ്മസ് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. സമീറിന്റെ അടുത്തേക്ക് സ്വന്തം മകന്‍ അയാനെ തന്നെ അയച്ചു. അവന്റെ കയ്യില്‍ തന്നെ ആ ഓട്ടോഗ്രാഫും മറ്റ് സമ്മാനങ്ങളും അല്ലു കൊടുത്തയച്ചു. ആഘോഷത്തോടെയാണ് പ്രിയ താരത്തിന്റെ സമ്മാനം ആ കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.