'ട്രാഫിക് നിയമം തെറ്റിച്ചതിന് നടന്‍ അല്ലു അര്‍ജുന് പിഴ ചുമത്തി'
Apr 6, 2022, 17:36 IST
ഹൈദരാബാദ്: (www.kvartha.com 06.04.2022) ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ നിയമക്കുരുക്കില്‍ അകപ്പെട്ടതായി റിപോര്‍ട്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് നടന് ഹൈദരാബാദ് പൊലീസ് പിഴ ചുമത്തി.
ഹൈദരാബാദിലെ തിരക്കേറിയ റോഡില്‍വച്ചാണ് തന്റെ ലക്ഷ്വറി ലാന്‍ഡ് റോവര്‍ ഓടിച്ചിരുന്ന അല്ലു അര്‍ജുനെ ട്രാഫിക് പൊലീസ് തടഞ്ഞുനിറുത്തിയത്. കാറിന്റെ വിന്‍ഡോ ഒട്ടിച്ചതിനാണ് പൊലീസ് പിഴ ചുമത്തിയത്. ട്രാഫിക് നിയമപ്രകാരം കാറില്‍ ടിന്റ് ഗ്ലാസ് ഒട്ടിക്കുന്നത് അനുവദനീയമല്ല.
ഇതിന് പിഴയായി 700 രൂപ നടന് അടക്കേണ്ടി വന്നുവെന്നാണ് റിപോര്‍ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് അല്ലു അര്‍ജുനില്‍ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
പുഷ്പ ദ റൈസ് എന്ന സിനിമയോടെ ടോളിവുഡിലെ സൂപര്‍ സ്റ്റാറായിരിക്കുകയാണ് അല്ലു അര്‍ജുന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.