റോഡ് സൈഡിലെ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച് തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള തെലുങ്ക് സൂപെര്‍ താരം, നിമിഷനേരംകൊണ്ട് വൈറലായി വിഡിയോ
Sep 14, 2021, 14:55 IST
ഹൈദരാബാദ്: (www.kvartha.com 14.09.2021) തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള തെലുങ്ക് സൂപെര്‍ താരം അല്ലു അര്‍ജുന്‍ ഷൂടിങ്ങിന്റെ ഇടവേളയില്‍ പ്രാതല്‍ കഴിക്കാന്‍ എത്തിയത് വഴിയോരത്തെ തട്ടുകടയില്‍. റോഡരികിലെ തട്ടുകടയില്‍നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്ന താരത്തിന്റെ വിഡിയോ ആരാധകര്‍ക്കിടയില്‍ നിമിഷനേരംകൊണ്ട് വൈറലായി. ഇത്രയും ലളിതമാണോ താരമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
റോഡരികിലുള്ള തട്ടുകടയില്‍ നിന്നും അല്ലു ക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ആണിത്. അതിരാവിലെ തന്റെ ടീമിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു താരം. വെള്ള ടിഷര്‍ടും ഷോര്‍ട്സും ധരിച്ചാണ് താരം ഭക്ഷണം കഴിക്കാന്‍ എത്തിയത്. പോകാന്‍ നേരം ഭക്ഷണം നല്‍കിയതിന് കടയുടമയോട് അല്ലു നന്ദി പറയുന്നതും വിഡിയോയില്‍ കാണാം.
ആര്യ എന്ന സിനിമയിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി അല്ലു നിലവില്‍ സുകുമാറിന്റെ പുഷ്പ എന്ന ചിത്രത്തിന്റെ ഷൂടിങ്ങിലാണ്. ആന്ധ്രപ്രദേശിലെ ഗോകവാരത്താണ് ചിത്രീകരണം നടക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഫഹദ് ഫാസില്‍ വില്ലന്‍ കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.
Keywords: News, National, India, Hyderabad, Telangana, Film, Cine Actor, Cinema, Entertainment, Video, Social Media, Allu Arjun Enjoys Breakfast At A Roadside Joint While Shooting For Pushpa, Video .Icon Staar #AlluArjun stops by a road side shack in Andhra Pradhesh to relish some authentic street food.@alluarjun #Pushpa #TeluguFilmNagar pic.twitter.com/pcAwi5T2g0
— Telugu FilmNagar (@telugufilmnagar) September 13, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.