എല്ലാ സിനിമാപ്രവര്‍ത്തകരെയും ഒരേ ബ്രഷ് ഉപയോഗിച്ച് പെയിന്റ് ചെയ്യരുത്; ചലച്ചിത്ര മേഖലയിലെ ലഹരി മരുന്ന് ആരോപണങ്ങളോട് പ്രതികരിച്ച് നടന്‍ അക്ഷയ് കുമാര്‍
Oct 4, 2020, 16:35 IST
മുംബൈ: (www.kvartha.com 04.10.2020) നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ചും ചലച്ചിത്രമേഖലയില്‍ വ്യാപകമായി ലഹരിമരുന്ന് ഉപയോഗമുണ്ടെന്ന ആരോപണങ്ങളെക്കുറിച്ചും ആദ്യമായി പ്രതികരിച്ച് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. എല്ലാ സിനിമാപ്രവര്‍ത്തകരെയും ഒരേ ബ്രഷ് ഉപയോഗിച്ച് പെയിന്റ് ചെയ്യരുതെന്നാണ് ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവച്ച സന്ദേശത്തില്‍ താരത്തിന്റെ അഭ്യര്‍ഥന.
മറ്റേതൊരു വ്യവസായത്തെയും പോലെ ബോളിവുഡിലും ലഹരിമരുന്ന് പ്രശ്‌നമുണ്ടെന്ന് പറഞ്ഞ അക്ഷയ് എന്നാല്‍ എല്ലാ വ്യക്തികളും അതിന്റെ ഭാഗമാണെന്ന് കരുതരുതെന്നും അഭിപ്രായപ്പെട്ടു. ഹൃദയഭാരത്തോടെയാണു ഞാന്‍ സംസാരിക്കുന്നത്. കുറച്ച് ആഴ്ചകളായി വളരെയധികം കാര്യങ്ങള്‍ പറയാന്‍ ആഗ്രഹമുണ്ട്. പക്ഷേ എല്ലായിടത്തും നെഗറ്റീവ് ഊര്‍ജമാണ്. ഞങ്ങളെ താരങ്ങള്‍ എന്ന് വിളിക്കുമ്പോഴും ബോളിവുഡ് സൃഷ്ടിക്കപ്പെട്ടത് നിങ്ങളുടെ സ്‌നേഹം കൊണ്ടാണ്.

സിനിമകളിലൂടെ ലോകമെമ്പാടും ഇന്ത്യന്‍ മൂല്യങ്ങളും സംസ്‌കാരവും പ്രദര്‍ശിപ്പിച്ച വ്യവസായമാണിത്. സിനിമ എല്ലായ്‌പ്പോഴും സമൂഹത്തിന്റെ പ്രതിഫലനമാണ്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രസക്തമായ പ്രശ്‌നങ്ങള്‍ അത് ഉന്നയിക്കുന്നുണ്ട്. തുടരുകയും ചെയ്യും. സുശാന്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സിനിമാ മേഖലയിലെ എല്ലാവരെയും ആത്മപരിശോധനയ്ക്കു പ്രേരിപ്പിച്ചു.
ബോളിവുഡ് വ്യവസായത്തില്‍ നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലരുണ്ടെന്നതു നിഷേധിക്കാനാവില്ല. തീരെയില്ലെന്നു പറയുന്നതു നുണയാവും. എല്ലാ വ്യവസായത്തിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഒരു തൊഴില്‍ മേഖലയിലും എല്ലാ വ്യക്തിയും ഇത്തരം പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടില്ല, അത് അസാധ്യമാണ്. ലഹരിമരുന്ന് നിയമപരമായ വിഷയമാണ്. നമ്മുടെ ഏജന്‍സികളും കോടതികളും ഈ വിഷയത്തില്‍ ന്യായമായ അന്വേഷണം നടത്തുമെന്നു പൂര്‍ണ വിശ്വാസമുണ്ട്.
സിനിമാ മേഖലയിലെ ഓരോ വ്യക്തിയും ഈ അന്വേഷണത്തില്‍ അവരുമായി സഹകരിക്കും. ഇന്‍ഡസ്ട്രിയെ മുഴുവന്‍ ഒരേ ലെന്‍സ് ഉപയോഗിച്ച് നോക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. അങ്ങനെ ചെയ്യുന്നതു ശരിയല്ല. മാധ്യമങ്ങള്‍ അവരുടെ ജോലികള്‍ തുടരട്ടെ. എന്നാല്‍ ഒരു നെഗറ്റീവ് കാര്യം ചര്‍ച്ചയാകുമ്പോള്‍, നീണ്ടകാലത്തെ കഠിനാധ്വാനത്തിലൂടെ കലാകാരന്‍ കെട്ടിപ്പടുത്ത പ്രശസ്തി തകരുമെന്ന് ഓര്‍ക്കണം എന്നും
നാലു മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ അക്ഷയ് പറയുന്നു.

Keywords: All Of Bollywood Not Involved: Akshay Kumar On Drugs Controversy, Mumbai, News, Cinema, Allegation, Bollywood, Actor, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.