തപ്പി മടുത്തോ? നെറ്റ്ഫ്‌ലിക്സില്‍ സിനിമകള്‍ കണ്ടെത്താന്‍ ചില കോഡുകള്‍ ഉണ്ട്; രഹസ്യ നമ്പറുകള്‍ അറിയാം

 



കൊച്ചി: (www.kvartha.com 28.02.2022) ഇന്‍ഡ്യയിലെ നെറ്റ്ഫ്‌ലിക്‌സ് അംഗങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള എല്ലാ നെറ്റ്ഫ്‌ലിക്‌സിലേക്ക് തടസ്സങ്ങളില്ലാതെയും പരസ്യങ്ങളില്ലാതെയും പുതിയതും കുറഞ്ഞ വിലയ്ക്കും ഉള്ളടക്കങ്ങള്‍ ലഭിക്കും. അത്തരത്തില്‍ നമ്മുടെ അഭിരുചിക്കനുസരിച്ച് സിനിമകളും സീരീസുകളും തിരഞ്ഞെടുക്കാവുന്ന ഒരു മായിക ലോകമാണ് നെറ്റ്ഫ്‌ലിക്സ്. 

എന്നാല്‍ 1000 കണക്കിന് സിനിമകളുടെ ശേഖരമുള്ളത് കൊണ്ടുതന്നെ എല്ലാ സിനിമകളും ഒറ്റയടിക്ക് കണ്ടുപിടിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. എന്നാല്‍ ഇത്തരത്തില്‍ ഒളിഞ്ഞിരിക്കുന്ന ചില സിനിമകളെ മറനീക്കി പുറത്ത് കൊണ്ടുവരാന്‍ ഒരു കോഡ് കണ്ടെത്തിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. 

ചില കോഡുകള്‍ ഉപയോഗിച്ച് അവ കണ്ടുപിടിക്കാം. നെറ്റ്ഫ്‌ലിക്സിന്റെ സര്‍ച് ടാബില്‍ അടിച്ച് കൊടുത്താല്‍ കാറ്റഗറി അനുസരിച്ച് സിനിമകള്‍ വരും. 

തപ്പി മടുത്തോ? നെറ്റ്ഫ്‌ലിക്സില്‍ സിനിമകള്‍ കണ്ടെത്താന്‍ ചില കോഡുകള്‍ ഉണ്ട്; രഹസ്യ നമ്പറുകള്‍ അറിയാം


കൊറിയന്‍ ചിത്രങ്ങളുടെ ആരാധകരാണെങ്കില്‍ 5685 എന്ന കോഡ് അടിച്ചാല്‍ നിങ്ങള്‍ എത്തുന്നത് കൊറിയന്‍ സിനിമകളുടെ വലിയ ലോകത്തേക്കാകും. ബോളിവുഡ് സിനിമകള്‍ക്കായി 10463 എന്ന നമ്പര്‍ അമര്‍ത്തണം.

48744 എന്ന കോഡ് അടിച്ചാല്‍ ചില യുദ്ധ സിനിമകള്‍ വരും. 7424 എന്ന കോഡ് നല്‍കിയാല്‍ അനിമെ ചിത്രങ്ങള്‍ കിട്ടും. 10702 എന്ന കോഡാണ് അടിക്കുന്നതെങ്കില്‍ സ്പൈ സിനിമകളാകും നിങ്ങള്‍ക്ക് ലഭിക്കുക.

ഡിസ്നി ചിത്രങ്ങള്‍ക്കായി 67673 യും, സൂപര്‍ ഹീറോ ചിത്രങ്ങള്‍ക്കായി 10118 ഉം, സങ്കട സിനിമകള്‍ക്കായി 6384 എന്ന കോഡും, ഡോക്യുമെന്ററി സിനിമകള്‍ക്കായി 6839 എന്ന കോഡും നല്‍കണം. മ്യൂസികല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി 13335 എന്ന കോഡാണ് അടിക്കേണ്ടത്. നിങ്ങള്‍ക്ക് വേണ്ടത് ഡിസ്നി മ്യൂസികല്‍ ചിത്രങ്ങളാണെങ്കില്‍ 59433 എന്ന കോഡ് നമ്പറാണ് അടിക്കേണ്ടത്.

Keywords:  News, Kerala, State, Kochi, Business, Finance, Technology, Social Media, Cinema, Entertainment, All the Netflix secret codes unlocking hidden categories for movies and TV shows
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia