പിറന്നാള്‍ ദിനത്തില്‍ ബോളിവുഡ് താരം ആലിയ ഭട് ധരിച്ച സ്ലീവ്ലെസ് മിനി ഡ്രസിന്റെ വിലയില്‍ ഞെട്ടി ആരാധകര്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 18.03.2021) രണ്ട് ദിവസം മുമ്പായിരുന്നു ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ജന്മദിനം. ആലിയയ്ക്ക് വേണ്ടി സംവിധായകന്‍ കരണ്‍ ജോഹര്‍ ബര്‍ത് ഡേ പാര്‍ടിയും സംഘടിപ്പിച്ചിരുന്നു. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ് തുടങ്ങി വലിയ താരനിരതന്നെ ഈ പാര്‍ടിയില്‍ പങ്കെടുത്തിരുന്നു. പിറന്നാള്‍ ദിനത്തില്‍ ബോളിവുഡ് താരം ആലിയ ഭട് ധരിച്ച സ്ലീവ്ലെസ് മിനി ഡ്രസിന്റെ വിലയില്‍ ഞെട്ടി ആരാധകര്‍
Aster_MIMS എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ജന്മദിനത്തില്‍ നടി ധരിച്ച ഡ്രസിന്റെ ചിത്രങ്ങളാണ്. സ്‌ക്വിന്നിഡ്, സ്ലീവ്ലെസ് മിനി ഡ്രസ് ഇട്ടാണ് നടി പാര്‍ടിയ്ക്കെത്തിയത്. ഡ്രസിന്റെ വില തപ്പിയിറങ്ങിയ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. ഏകദേശം 1.18 ലക്ഷം രൂപയാണ് മഗ്ദ ബട്രീം കലക്ഷനില്‍ നിന്നുള്ള ഈ വസ്ത്രത്തിന്റെ വില. സെലിബ്രിറ്റി ഡിസൈനര്‍ ലക്ഷ്മി ലെഹര്‍ ആണ് ഡ്രസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Keywords:  Alia Bhatt wore a black mini dress on her birthday in this price, Mumbai, News, Bollywood, Actress, Birthday Celebration, Cinema, National, Social Media.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia