അഭിനയത്തിനൊപ്പം സിനിമ നിർമാണവും ചെയ്യാനൊരുങ്ങി ആലിയ ഭട്ട്; 'ഡാർലിംഗ്സ്' സിനിമയ്ക്കായ് പ്രതീക്ഷയോടെ ആരാധകർ

 


ADVERTISEMENT

മുംബൈ: (www.kvartha.com 07.07.2021) ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ കേറിയ താരമാണ് ആലിയ ഭട്ട്. ഇപ്പോൾ ഇതാ താരം അഭിനയം മാത്രമല്ല നിർമാതാവും കുടിയാവുന്നു. ആദ്യമായി നിര്‍മിക്കുന്ന ഡാര്‍ലിംഗ്‌സ് എന്ന ചിത്രത്തിൽ ഏറെ പ്രതീക്ഷയിലാണ് താരം.

റോഷന്‍ മാത്യുവാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ ചര്‍ചകള്‍ക്ക് തുടക്കമായി. ആലിയ ഭട്ടും റോഷന്‍ മാത്യുവും ചര്‍ചകളില്‍ സജീവമായി പങ്കെടുത്തു.
Aster_MIMS

അഭിനയത്തിനൊപ്പം സിനിമ നിർമാണവും ചെയ്യാനൊരുങ്ങി ആലിയ ഭട്ട്; 'ഡാർലിംഗ്സ്' സിനിമയ്ക്കായ് പ്രതീക്ഷയോടെ ആരാധകർ

നിര്‍മാതാവ് എന്ന നിലയിലുള്ള തന്റെ ആദ്യ സിനിമയാണെങ്കിലും താന്‍ എപ്പോഴും ഒരു അഭിനേതാവായിരിക്കുമെന്ന് ആലിയ പറയുന്നു. ജാസ്മീത് കെ റീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റും ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത് .

ഒരു 1999 ൽ ബാലതാരമായി സംഘർഷ് എന്ന സിനിമയിലാണ് ആലിയ ഭട്ട് ആദ്യമായി അഭിനയിക്കുന്നത്. കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ (2012) എന്ന സിനിമയിലാണ് ആലിയ നായികാ വേഷത്തിൽ ആദ്യമായി എത്തിയത്. ഈ സിനിമയിലെ അഭിനയത്തിന് ആലിയക്ക് ഫിലിംഫെയറിന്റെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം ലഭിച്ചു.

Keywords:  News, Mumbai, Entertainment, Cinema, Film, Actor, Actress, Bollywood, Alia Bhatt, Vijay Verma, Alia Bhatt, Shefali Shah, Vijay Verma and Rohan Matthew begin script reading of Darlings.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia