SWISS-TOWER 24/07/2023

കുഞ്ഞുമറിയത്തിന് ബോളിവുഡില്‍ നിന്നും സര്‍പ്രൈസ് ഗിഫ്റ്റ്; ആലിയ ഭട്ടിന് നന്ദി അറിയിച്ച് ദുല്‍ഖര്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 06.02.2021) നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയത്തിന് ബോളിവുഡില്‍ നിന്നൊരു സര്‍പ്രൈസ് ഗിഫ്റ്റ് എത്തിയിരിക്കുകയാണ്. ദുല്‍ഖറിന്റെ ഇഷ്ട നടിയായ ആലിയ ഭട്ടാണ് കുഞ്ഞു മറിയത്തിന് സമ്മാനം അയച്ചിരിക്കുന്നത്. ആലിയ അയച്ച സമ്മാനങ്ങളും ഒപ്പമുളള കുറിപ്പും ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്.

മറിയത്തിന് താന്‍ അയച്ച സമ്മാനങ്ങള്‍ ഇഷ്ടമാകുമെന്ന് കരുതുന്നതായി ആലിയ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ആലിയയുടെ സ്‌നേഹസമ്മാനത്തിന് ദുല്‍ഖര്‍ നന്ദിയും പറഞ്ഞിട്ടുണ്ട്. ദുല്‍ഖറിന്റെ നന്ദി പറഞ്ഞുളള വാക്കുകള്‍ ആലിയയും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്. കുഞ്ഞുമറിയത്തിന് ബോളിവുഡില്‍ നിന്നും സര്‍പ്രൈസ് ഗിഫ്റ്റ്; ആലിയ ഭട്ടിന് നന്ദി അറിയിച്ച് ദുല്‍ഖര്‍
Aster mims 04/11/2022
2019ല്‍ ഒരു അഭിമുഖത്തില്‍ ആലിയയുടെ ആരാധകനാണ് താനെന്ന് ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. ആലിയയെപ്പോലെ തന്റെ മകള്‍ വളരണമെന്നാണ് തന്റെ ആഗ്രഹമെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ആലിയയോട് ക്രഷ് അല്ലെന്നും ഒരു അഭിനേതാവ് എന്ന നിലയിലുളള ഇഷ്ടമാണെന്നും ആലിയയുടെ കുറച്ച് സിനിമകള്‍ കണ്ടിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്ന് ദുല്‍ഖര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 2017 മേയ് അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

രണ്ട് ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച ദുല്‍ഖര്‍ അടുത്തുതന്നെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രമായ ഹേ സിനാമികയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. കൊറിയോഗ്രാഫറും സംവിധായകനുമായ ബ്രിന്ദയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദിതി റാവു ഹൈദാരിയും കാജല്‍ അഗര്‍വാളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കുഞ്ഞുമറിയത്തിന് ബോളിവുഡില്‍ നിന്നും സര്‍പ്രൈസ് ഗിഫ്റ്റ്; ആലിയ ഭട്ടിന് നന്ദി അറിയിച്ച് ദുല്‍ഖര്‍
Keywords:  Alia Bhatt pampers and sends a cute gift hamper to Dulquer Salmaan's daughter Maryam; Take a look, Kochi, News, Cinema, Bollywood, Actress, Dulquar Salman, Daughter, Social Media, Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia