തീവ്ര മത വികാരം ആര്‍ക്ക്? ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ അലി അക്ബര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 14.09.2018) സോഷ്യല്‍ മീഡിയയില്‍ രാജ്യത്തിന്റെ സംസ്‌കൃതിയെ കുറിച്ചോ, അതല്ലെങ്കില്‍ മോഡി സര്‍ക്കാരിനെ കുറിച്ചോ താന്‍ എഴുതുമ്പോള്‍ തെറി വിളിയുമായെത്തുന്നവരെ വിമര്‍ശിച്ച് ചലച്ചിത്ര സംവിധായകന്‍ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തീവ്ര മത വികാരം ആര്‍ക്ക്? എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കില്‍ അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

സ്ഥിരമായി തന്റെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുമായെത്തുന്നവരുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ചതില്‍ നിന്നും കൂടുതലും ഫേക്ക് ഐഡികളാണെന്ന് മനസിലായെന്നും അവരുടെ മനസ്സ് വായിക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നത് അവര്‍ തീവ്ര മത നിലപാടുകാരാണ് എന്നും അദ്ദേഹം കുറിച്ചു.

തീവ്ര മത വികാരം ആര്‍ക്ക്? ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ അലി അക്ബര്‍

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം;

തീവ്ര മത വികാരം ആര്‍ക്ക്?

രാഷ്ട്ര സംസ്‌കൃതിയുടെ മഹത്വത്തെ കുറിച്ചൊരു പോസ്റ്റിട്ടു നോക്കൂ നിമിഷങ്ങള്‍ക്കകം ഒരു പ്രത്യേക വിഭാഗം കേട്ടാലറയ്ക്കുന്ന തെറികളുമായി പറന്നെത്തും. പോസ്റ്റിടേണ്ട മോദിജിയുടെ ഫോട്ടോ ഇട്ടാലും മതി..

പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ആരാണിവര്‍ എന്തിനു വേണ്ടിയാണിവര്‍ പാടുപെടുന്നത്.
ആരാണിവര്‍ എന്ന ചോദ്യത്തിന് ഉത്തരം തേടി പ്രൊഫൈല്‍ പരിശോധിച്ചാല്‍ ഒന്നുകില്‍ ചുവന്ന കൊടിക്കൂറ അല്ലെങ്കില്‍ പച്ചയും ചുവപ്പും കലര്‍ന്ന കൊടിക്കൂറ അതുമല്ലെങ്കില്‍ ഫേക്ക് ഐഡി എന്നു കാണാം ... ഈ ചിഹ്നങ്ങള്‍ക്കപ്പുറം അവരുടെ മനസ്സ് വായിക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയും അവര്‍ തീവ്ര മത നിലപാടുകാരാണ്....

എന്റെ മതത്തിലെ തെറ്റായവ്യാഖ്യാനങ്ങളെക്കുറിച്ച് സംസാരിച്ചാല്‍,ഹിന്ദുസംസ്‌കാരത്തെ ഒന്ന് പുകഴ്ത്തിയാല്‍ ഇവര്‍ക്ക് ഹാലിളകും, ഇവര്‍ സ്വന്തം മതത്തിന്റെ മാനവികസ്‌നേഹത്തെക്കുറിച്ചു ഒരു വശത്തു പോസ്റ്റിടുകയും മറുവശത്തു അന്യ മതങ്ങളെ എത്രകണ്ട് ഹനിക്കാമോ അത്ര കണ്ടു ഹനിക്കയും ചെയ്യുന്ന സാഡിസ്റ്റുകളാണെന്ന് ആര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റും.

ഇവര്‍ ഇന്ന് പ്രത്യക്ഷത്തില്‍ ശയിക്കുന്നത് സഖാക്കള്‍ക്കൊപ്പമാണ് അല്ലെങ്കില്‍ ചൂലിനൊപ്പം.കുറച്ചുപേര്‍ കോണ്‍ഗ്രസ്സിനകത്തും ലീഗിനകത്തും ഇല്ലാതെയില്ല ഈ പാര്‍ട്ടികളിലൂടെ സ്വന്തം മുഖം ലജ്ജയില്ലാതെ ഇവര്‍ക്ക് പുറത്തുകാണിക്കാം. സ്വന്തം സംഘടനയില്‍ നിന്നുകൊണ്ട് തന്നെയാണ് ഈ ഡബിള്‍ റോള്‍ കളി. അഥവാ മാതൃ സംഘടനയ്ക്ക് വേണ്ടി ചാരന്മാരായാണ് ഇവര്‍ അന്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത്,

ചേക്കേറിയ സംഘടനകളില്‍ പോലും ഇവര്‍ തീവ്ര തിരുത്തല്‍ ശക്തികളായി വര്‍ത്തിക്കും, തങ്ങള്‍ക്കെതിരായ നീക്കങ്ങളെ ഉന്മൂലനം ചെയ്യും. അഭിമന്യു ഈ പാഠമാണ് നമുക്ക് തരുന്നത്. സംഘപരിവാര്‍ സംഘടനകള്‍ തന്നെയാണ് ഇവരുടെ മുഖ്യശത്രു.

ഭാരതത്തെ സമ്പന്ധിച്ചിടത്തോളം രാഷ്ട്രം തന്നെയാണ് ധര്‍മ്മം ആ ധര്‍മ്മത്തിന് മതമോ ജാതിയോ ഇല്ല. ദേശസംസ്‌കൃതിയില്‍ അഭിമാനപൂര്‍വ്വം ഒന്നിച്ചു നിന്നുകൊണ്ട് സ്വന്തം വ്യക്തി വിശ്വാസം അനുഷ്ഠിക്കുക,

ആ വിശ്വാസം ഈശ്വരപക്ഷമോ നിരീശ്വര പക്ഷമോ ആയാലും പ്രശ്‌നം ആകുന്നില്ല. കാരണം ഭാരതീയ ധര്‍മ്മ വ്യവസ്ഥയില്‍ ഏത് വഴി സ്വീകരിച്ചാലും എത്തിച്ചേരുക ഒരിടത്താണ് എന്ന ഉന്നത കാഴ്ചപ്പാടാണുള്ളത്.

അതുകൊണ്ട് തന്നെയാണ് ഏകതയിലേക്ക് മുപ്പത്തിമുക്കോടി വഴിയും തുറന്നിട്ടത്... അതിലും കൂടിയാലോ കുറഞ്ഞാലോ പ്രശ്‌നമാകുന്നില്ല. വിശാലമായ ഈ കാഴ്ചപ്പാടിനെയാണ് കേവലം ബിംബാരാധകരെന്നു മുദ്രകുത്തി നവ ഏക ദൈവ സൈദ്ധാന്തികര്‍ എതിര്‍ത്തു പോരുന്നത്.അവരുടെ കാഴ്ചപ്പാടില്‍ അവരുടെ മാര്‍ഗ്ഗം അവസാന വാക്കാണ്, ആയിക്കോട്ടെ എന്ന് പുറമേയുള്ള ഒരാള്‍ പറഞ്ഞാലും അവര്‍ക്കു പോരാ അവസാനത്തെ പുറമേയുള്ളവനും അകത്ത് കേറും വരേ അവര്‍ മാറ്റാന്‍ വേണ്ടി നടക്കും.

എന്തുകൊണ്ടവരിങ്ങനെ എന്നുചോദിച്ചാല്‍ വ്യക്തമായ ഉത്തരം ഉണ്ട്, അവര്‍ ഇങ്ങിനെ ആയതല്ല മതപഠനം അവരെ ഇങ്ങിനെ ആക്കിയതാണ്. ഒരൊറ്റ വിശ്വാസം അവരില്‍ കോണ്‍ക്രീറ്റ് ചെയ്യപ്പെട്ടതാണ്. ജനലുകളില്ലാത്ത മുറിയില്‍ വസിക്കുന്നവരെ പോലെ പുറത്തുള്ളതൊന്നും അവര്‍ക്ക് കാണാനോ ഉള്‍ക്കൊള്ളാനോ കഴിയുന്നില്ല. മതപഠനശാലയ്ക്ക് പുറത്തെ വിദ്യാഭ്യാസ സമ്പ്രദായവും അവര്‍ക്കനുസരിച്ച് സൃഷ്ടിച്ച ഇരുട്ടുമുറികളാണ്, അധിനിവേശത്തിന്റെ യഥാര്‍ത്ഥ കറുത്ത യാഥാര്‍ഥ്യം അവര്‍ക്കറിയില്ല, എന്തിന് വാള്‍മുനയില്‍ തന്റെ പിതൃക്കളുടെ അറ്റം ഛേദിക്കപ്പെട്ടതോ,സ്‌നാനം ചെയ്യപ്പെട്ടതോ അവര്‍ക്കുപോലും തിരിച്ചറിയാത്ത വിധം മൂടിവയ്ക്കപ്പെട്ടിരിക്കുന്നു ...

ചരിത്രഛേദനം കൃത്യമായും ആസൂത്രണം ചെയ്തു നടപ്പാക്കപ്പെട്ടതാണ്. അത് രണ്ടുകൂട്ടരേയും മറവിയുടെ കാരാഗ്രഹത്തിലടച്ചു. ഒരു കൂട്ടര്‍ തങ്ങളുടെ പൂര്‍വികര്‍ ചിന്തിയ രക്തത്തിന്റെ രൂക്ഷ ഗന്ധമറിയാന്‍ പാടില്ല, മറുകൂട്ടര്‍ തങ്ങള്‍ ഭയത്തിന്റ നേര്‍ത്ത മൂര്‍ച്ചയില്‍ വിശ്വാസം ഏറ്റുവാങ്ങിയ ഭീരുക്കളുടെ പാരമ്പരയാണെന്നറിയാന്‍ പാടില്ല...

ഈ ഒരു പഠിക്കാത്ത പാഠത്തിന്റെ ന്യുനതയാല്‍ പരസ്പര വൈരികളായി വളര്‍ത്തപ്പെട്ട സാമൂഹിക പശ്ചാത്തലം സൃഷ്ടിച്ചതില്‍ ഇടതു കോണ്‍ഗ്രസ് കൂട്ടായ്മ ക്ക് തുല്യപങ്കാളിത്വം ഉണ്ട്, സ്വാതന്ത്ര്യലബ്ദിക്ക് ശേഷം എക്കാലവും ഒരുമിച്ചാണ് നിന്നത് അവരാണല്ലോ ബ്രിട്ടീഷ് തന്ത്രവിജ്ഞാനവിദ്യാഭ്യാസ ചരിത്രസംഹിത പിന്തുടരുന്നവര്‍. ഇരു കൂട്ടര്‍ക്കും അവരുടേതായ വോട്ടു ബാങ്ക് ലക്ഷ്യം ഉണ്ടായിരുന്നു. വിഭജനത്തിനിപ്പുറവും അവശേഷിച്ച ന്യൂന പക്ഷ പ്രീണനം തന്നെയാണ് വിദ്യാഭ്യാസ മേഖലയില്‍ നിന്നും ഭാരതീയ ധര്‍മ്മസംഹിതയുടെ വിശാലമായ കാഴ്ചപ്പാടിനെ ഒളിച്ചുവയ്ക്കാനും, ഇതര മതങ്ങള്‍പോലെ ഒരു പ്രാകൃത മതമായി ഹൈന്ദവ സംസ്‌കാരത്തെ ചെറുതാക്കി തളച്ചിടാനും കാരണം.

അതി വിശാലവും ആഴവുമുള്ള സംസ്‌കൃതി ആയതിനാലാണ് സ്വാമി വിവേകാനന്ദന്റ ഒരൊറ്റ പ്രസംഗം കൊണ്ട് വൈദേശികര്‍ ഈ സംസ്‌കാരത്തെ നെഞ്ചിലേറ്റിയത്. എന്നാല്‍ ഈ മണ്ണില്‍ പിറന്നു വീണിട്ടും ഈ സംസ്‌കാരത്തെ പരമ പുച്ഛത്തോടെ കാണുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെട്ടത് എങ്ങിനെയെന്ന ചോദ്യത്തിന് ഉത്തരം വിദ്യാഭ്യാസമാണെന്ന് പറഞ്ഞു കഴിഞ്ഞു..

ഐ എസ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ പോലും വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞതും അതുകൊണ്ട് തന്നെ. ഈ ഒരവസ്ഥ മുന്‍കൂട്ടി കണ്ടാണ് ആര്യ സമാജവും, ആര്‍ എസ് എസും ഭാരതത്തില്‍ ഉടലെടുത്തതും ഭാരതീയ സംസ്‌കാരം അന്യം നിന്നുപോവാതെ തലമുറയില്‍ നിന്നും തലമുറയിലേക്കു പകര്‍ന്നു നല്‍കത്തക്ക വിധം സേനാ സമാനമായ രീതിയില്‍ അതിന്റെ രൂപകല്‍പ്പന നടത്തുകയും ചെയ്തത്, ഇന്ന് അത് സംഘകുടുംബമായി ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു.

തങ്ങളുടെ കുടുംബാധിപത്യത്തില്‍ നിന്നും ഭാരതം കൈവിട്ടു പോകില്ലെന്നു കരുതിയ കോണ്‍ഗ്രസ് ഇന്ന് മുങ്ങിത്താഴുമ്പോള്‍ കച്ചിത്തുരുമ്പ് തേടുകയാണ്, തൊട്ടും തൊടാതെയും ഒട്ടുസ്രാവായി കോണ്‍ഗ്രസിനൊപ്പം ചലിച്ചു ഇര തേടിയിരുന്ന സഖാക്കളും ഇന്ന് ഈ കേരളമെന്ന മൂലയിലൊതുങ്ങുന്നു. ഈ അവസരത്തില്‍ തങ്ങള്‍ക്കു എക്കാലവും പ്രോത്സാഹനം നല്‍കിയിരുന്ന കൂട്ടര്‍ ക്ഷീണിതരാവുമ്പോള്‍ സഹായിക്കേണ്ടത് മത തീവ്രവാദികളുടെ കടമയാണല്ലോ. ആ രീതിയിലാണ് ഇന്ന് പുതിയ കൂട്ടായ്മകള്‍ ഉടലെടുക്കുന്നത്, അഭിമന്യുവിന്റെ ഘാതകരുടെ പേര് പറയാന്‍ പോലും മടിച്ചു നില്‍ക്കുന്നു കമ്യുണിസ്റ്റ് പ്രസ്ഥാനം.

Punch മോഡിയില്‍ തുടങ്ങി, നമ്മുടെയെല്ലാം പോസ്റ്റുകളില്‍ വന്നു വിസര്‍ജ്ജനം നടത്തുന്നത് ഇക്കൂട്ടര്‍ തന്നെ.

ഭാരതം തങ്ങളുടെ മതം മാറ്റ ഫാക്ടറിയായി എക്കാലവും കൊണ്ടുപോകാമെന്നുള്ള ധാരണയ്ക്കാണ് മോദിജി വിലങ്ങു തടിയായി വന്നത്, മോഡിജിയുടെ ഭരണപരിഷ്‌കാരത്തില്‍ ഇക്കൂട്ടര്‍ക്ക് ഏറ്റവും വലിയ അടിയായി മാറിയത് നോട്ടു നിരോധനവും NGO കള്‍ക്കുള്ള വിദേശഫണ്ടിന്റെ നിയന്ത്രണവും, പേപ്പര്‍കമ്പനികളുടെ നടുവൊടിച്ചതുമാണ്. അതോടുകൂടിയാണ് ജിഹാദി മൂര്‍ഖന്‍മാര്‍ ഒന്നിച്ചു പത്തിവിടര്‍ത്തി ആടാന്‍ തുടങ്ങിയത്..

2019 അവര്‍ക്ക് നിര്‍ണ്ണായകമാണ് മോഡി തുടര്‍ന്നാല്‍ അവര്‍ക്ക് ഭാരതത്തില്‍ ഏറെ പിന്നോട്ട് പോകേണ്ടി വരും. മാത്രമല്ല ഹൈന്ദവ ഏകീകരണം തങ്ങളുടെ മതം മാറ്റഫാക്ടറികളുടെ അന്ത്യം കുറിക്കുമെന്നും അവര്‍ക്കറിയാം. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയില്‍ അവര്‍ കണ്ണുനട്ടിരിക്കുന്നു. പുതിയ നുണക്കഥകള്‍ രചിക്കുന്നു, പഴയ ഫോട്ടോകള്‍ പൊങ്ങുന്നു, നമ്മുടെ പോസ്റ്റുകളില്‍ തെറി അഭിഷേകം നടത്തുന്നു.. മോഡിക്കെതിരെ ഇനി എന്തൊക്കെ പടച്ചു വിടുമെന്ന് കണ്ടു തന്നെ അറിയണം.

2019ല്‍ മോഡി തിരിച്ചു വരണം, രാജ്യസഭയിലും ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ ആയി മാറണം.... ഭാരതത്തിന്റെ പാരമ്പര്യം ലോകത്തിനു മുന്‍പില്‍ ഉയര്‍ന്നു നില്‍ക്കണം, ഇനിയും തീവ്ര മതവിശ്വാസം പേറുന്ന ചെറുപ്പക്കാര്‍ ഉണ്ടാവാതിരിക്കാന്‍ നമ്മുടെ പഠന മുറികളില്‍ വിശാലമായ കാറ്റും വെളിച്ചവും കടക്കുന്ന ജനലുകള്‍ സ്ഥാപിക്കയും വേണം.

നിങ്ങള്‍ക്കെങ്ങനെ ഇത് പറയാന്‍ കഴിയുന്നു നിങ്ങളും ഒരു മുസല്‍മാനല്ലേ എന്ന ചോദ്യം മനസ്സില്‍ വന്നവരോട്.

ഞാന്‍ ഗീത വായിച്ചു പഠിക്കുന്നു .... അതു കൊണ്ട് എനിക്കറിയാം എന്നേ ഉള്‍ക്കൊള്ളുന്ന ഒരു സംസ്‌കാരത്തിനുള്ളിലാണ് ഈ മുസല്‍മാനെന്ന ഞാന്‍ ... എന്റെ കൃസ്ത്യാനിയായ ഭാര്യ, ഹിന്ദുവായ മരുമകന്‍ ...മൂന്നു മതങ്ങള്‍ക്ക് ഒരു വീട്ടില്‍ ഒരുമയോടെ കഴിയാമെങ്കില്‍ ഈ വിശാലമായ ഭാരതത്തില്‍ ആയിക്കൂടെ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ali Akbar Facebook post about Modi, Kochi, News, Facebook, post, Social Network, Religion, Cinema, Director, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia