SWISS-TOWER 24/07/2023

കണ്ണിനു ചുറ്റും കറുത്ത വളയം പ്രത്യക്ഷപ്പെടുന്നതില്‍ നിങ്ങള്‍ ദു:ഖിതരാണോ? എങ്കില്‍ ഇതാ ഒരു കിടിലന്‍ മാസ്‌ക്ക്; ചെലവ് തീരെയില്ലെന്ന് ബോളിവുഡ് താരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 10.07.2020) കണ്ണിനു ചുറ്റും കറുത്ത വളയം പ്രത്യക്ഷപ്പെടുന്നതില്‍ നിങ്ങള്‍ ദു:ഖിതരാണോ? എങ്കില്‍ ഇതാ ഒരു കിടിലന്‍ മാസ്‌ക്ക്, ചെലവ് തീരെയില്ലെന്ന് ബോളിവുഡ് താരം അലയ എഫ്. കണ്ണിന് ചുറ്റുമുള്ള ചര്‍മം വളരെ മൃദുലമാണ്. അതുകൊണ്ടുതന്നെ അവിടം സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. പല കാരണങ്ങള്‍ കൊണ്ടാണ് കണ്ണിന് ചുറ്റും ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകുന്നത്.

കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പല ക്രീമുകളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ നമ്മുക്ക് ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്. അത്തരമൊരു പ്രതിവിധിയുമായാണ് ബോളിവുഡിലെ യുവ നടി അലയ എഫ് എത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക്കൗട്ട് വീഡിയോകളും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാന്‍ സഹായിക്കുന്ന ഒരു മാസ്‌കാണ് ആരാധകരുമായി പങ്കുവയ്ക്കുന്നത്. കോഫി കൊണ്ട് ഉണ്ടാക്കുന്ന മാസ്‌കിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അലയ പറയുന്നത്.

കണ്ണിനു ചുറ്റും കറുത്ത വളയം പ്രത്യക്ഷപ്പെടുന്നതില്‍ നിങ്ങള്‍ ദു:ഖിതരാണോ? എങ്കില്‍ ഇതാ ഒരു കിടിലന്‍ മാസ്‌ക്ക്; ചെലവ് തീരെയില്ലെന്ന് ബോളിവുഡ് താരം

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് അകറ്റാന്‍ മികച്ചതാണ് വീട്ടിലുണ്ടാക്കുന്ന ഈ കോഫി ഫേസ് മാസ്‌ക് എന്നും അലയ പറയുന്നു. ഈ മാസ്‌ക് ഉണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്നും താരം വിവരിച്ചു. കോഫിയും ഒലീവ് ഓയിലും തേനും പഞ്ചസാരയും പാലും കൊണ്ടുള്ള മാസ്‌കാണിത്.

ഇതിനായി രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയും രണ്ട് ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും ഒരു ടീസ്പൂണ്‍ പാലും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

കാപ്പിപ്പൊടി നല്ലൊരു സ്‌ക്രബ്ബ് കൂടിയാണ്. കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തെ ദൃഢമാക്കാനും ഇത് സഹായിക്കും. തേനിലെ 'ആന്റിമൈക്രോബിയല്‍' ഗുണങ്ങളാണ് ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്നത്. ആന്റിഓക്‌സഡന്റും വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവ അടങ്ങിയ ഒലീവ് ഓയിലും ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്.

Keywords:  Alaya F’s home made coffee mask is perfect to get rid of dark circles, puffiness and more, Mumbai, News, Cinema, Bollywood, Actress, Health, Health & Fitness, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia