ചെന്നൈ: (www.kvartha.com 21.11.2017) പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച മലയാളികളുടെ മലര്‍ മിസ്സ് സായ് പല്ലവിയുടെ തമിഴ് സിനിമ 'കരു' ട്രെയിലർ പുറത്തിറങ്ങി. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന സിനിമ ഹൊറർ മൂഡിലുള്ള ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. തമിഴിനെ കൂടാതെ മലയാളത്തിലും ചിത്രം പുറത്തിറങ്ങും.
നാഗ ഷൗര്യ, ആര്‍ ജെ ബാലാജി, വെറോണിക അരൊര, സന്ദാന ഭാരതി, രേഖ, നിശല്‍ഗള്‍ രവി, സ്റ്റണ്ട് ശിവ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സാം സി എസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണമൊരുക്കുന്ന സിനിമ ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.
ഗർഭനിരോധനം കാണിച്ചു കൊണ്ടാണ് ട്രെയിലർ തുടങ്ങുന്നത്. അബോർഷന്റെ നിർവചനം പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുന്ന രീതിയിലൂടെ ട്രെയിലർ പിന്നീട് പുരോഗമിക്കുന്നു. മാതാവും കുട്ടിയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന 'കരു' ഡിസംബറില്‍ തിയേറ്ററുകളിലെത്തും.
Summary: Actor-filmmaker-choreographer Prabhudheva released the official trailer for director AL Vijay’s upcoming film Karu which marks the debut of Premam beauty Sai Pallavi in Tamil. Sai Pallavi’s entry in Tamil had been long awaited by her fans in the state.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.