Akshay Kumar | ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഇന്‍ഫ്‌ളൂവന്‍സറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പുകഴ്ത്തലുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍
Jan 23, 2023, 17:39 IST
മുംബൈ: (www.kvartha.com) ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഇന്‍ഫ്‌ളൂവന്‍സറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പുകഴ്ത്തലുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ രംഗത്തെത്തി. കഴിഞ്ഞ ജനുവരി 17ന് ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ചലച്ചിത്രങ്ങളെ സംബന്ധിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പ്രധാനമന്ത്രി മോദി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ബിജെപിയുടെ വികസന അജണ്ടയെ ബാധിക്കുന്നുവെന്ന് മോദി പറഞ്ഞുവെന്നായിരുന്നു റിപോര്‍ട്. ഈ പരാമര്‍ശം സൂചിപ്പിച്ചാണ് അക്ഷയ് കുമാര്‍ മോദിയെ പുകഴ്ത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും. ഇത് സിനിമ മേഖലയ്ക്ക് നല്ലതാണെന്നും താരം അവകാശപ്പെട്ടു. പ്രധാനമന്ത്രി ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, അത്തരമൊരു പൊസിറ്റീവ് കാര്യത്തെ സ്വാഗതം ചെയ്യണം. അദ്ദേഹം ഇന്‍ഡ്യയുടെ ഏറ്റവും വലിയ സ്വാധീന ശേഷിയുള്ള വ്യക്തിയാണ്. അദ്ദേഹം പറഞ്ഞ കാര്യത്തിന്റെ പേരില്‍ മാറ്റങ്ങള്‍ സംഭവിച്ചാല്‍ അത് സിനിമ രംഗത്തിന് നല്ലതാണെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
'കാര്യങ്ങള്‍ തീര്‍ചയായും മാറും. നാം ഏറെ മോശം അവസ്ഥയിലൂടെ കടന്നുപോയി. നമ്മള്‍ സിനിമ ഉണ്ടാക്കുന്നു. അത് സെന്‍സര്‍ ബോര്‍ഡ് കാണുന്നു. അവര്‍ അത് അംഗീകരിക്കുന്നു. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നതോടെ വീണ്ടും വിവാദമാകുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹം (പ്രധാനമന്ത്രി മോദി) ഇത് സംബന്ധിച്ച് പ്രതികരിച്ചു. അത് നമ്മുടെ നല്ലതാണെന്ന് ഞാന്‍ കരുതുന്നു' - അക്ഷയ് കുമാര്‍ ഇമ്രാന്‍ ഹാശ്മി എന്നിവര്‍ അഭിനയിച്ച 'സെല്‍ഫി' ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ഞായറാഴ്ച അക്ഷയ് കുമാര്‍ പറഞ്ഞു.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി റീമേകാണ് റിലീസിനൊരുങ്ങുന്ന അക്ഷയ് കുമാര്‍ ചിത്രം 'സെല്‍ഫി'. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് 2019ല്‍ ആണ് റിലീസ് ചെയ്തത്.
Keywords: News,National,India,Mumbai,Bollywood,Actor,Cinema,Cine Actor,Top-Headlines,Entertainment,Politics,Narendra Modi,Prime Minister,Latest-News, Akshay Kumar welcomes PM's avoid 'unnecessary comments on films' remark; calls him India's biggest influencer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.